നവോദയ ഓസ്‌ട്രേലിയ മുന്നേറ്റത്തിന് ആശംസകളുമായി സഖാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നവോദയ ഓസ്‌ട്രേലിയ മുന്നേറ്റത്തിന് ആശംസകളുമായി സഖാവ്  എം വി ഗോവിന്ദന്‍ മാസ്റ്റര്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മുഴുവന്‍ സംസ്ഥാങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയ മതേതര സാംസകാരിക സംഘടനയായ നവോദയ ഓസ്‌ട്രേലിയ്ക്ക് എം വി ഗോവിന്ദന്‍ മാസ്‌ററുടെ ആശംസകള്‍ . ലോകത്തിന്റെ എല്ലാ കോണിലും ഉള്ള മലയാളികള്‍ മതേരതര പുരോഗമന ആശയങ്ങള്‍ സാമൂഹിക സാംസകാരിക അവബോധത്തെ അടിസ്ഥാന പെടുത്തി അവര്‍ ജീവിക്കുന്ന മേഖലയില്‍ ഫലപ്രധമായി ഇടപെട്ടു കൊണ്ടിരിക്കണം . ജീവിത സാഹചര്യത്തില്‍ പ്രവാസിയായ മലയാളി അവരുടെ പുരോഗമന കാഴ്ചപ്പാട് ഉയര്‍ത്തി പിടിക്കുന്നത് അഭിനന്ദഹാര്‍മാണ് . ലോകത്ത് ഇന്ത്യക്ക് മാത്രകയായ കേരള മോഡല്‍ വികസന തിരുത്തു ഇടതു പക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കി എടുത്തതാണ് , അതിനു ശക്തിപകരാന്‍ ഇത്തരം സാംസകാരിക കൂട്ടായ്മാള്‍ക്ക് കഴിയും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു . കേരളം സാംസകാരിക പ്രവര്‍ത്തനത്തിന് ഒരു മുതല്‍ കൂട്ടായി അറിയപെടുന്നതാണ് അതിനു ശക്തി പകരാന്‍ നവോദയ ഓസ്‌ട്രേലിയക്കു കഴിയും എന്നത് തീര്‍ച്ചയാണ് .അതിന്റെ പ്രവര്‍ത്തനത്തില്‍ ഓസ്‌ട്രേലിയ ഉള്ള മുഴുവന്‍ മലയാളികളെയും അതിന്റെ ഭാഗമാക്കണം എന്ന് അദ്ദേഹം പറഞ്ഞു . മുഴുവന്‍ പരിപാടികള്‍ക്കും ആശംസകള്‍ അറിയിച്ചു

Other News in this category4malayalees Recommends