കനേഡിയന്‍ സൈനികര്‍ക്ക് വീണ്ടും സ്ലീപ്പിംഗ് ബാഗ് കിറ്റുകളും റക്ക്‌സാക്ക്‌സുകളും വിതരണം ചെയ്യുന്നു; ഇവയിലേക്ക് മടങ്ങാന്‍ കനേഡിയന്‍ ആംഡ് ഫോഴ്‌സസ് ഉത്തരവ്; കാരണം എക്യുപ്‌മെന്റുകളുടെ കുറവ്; ദൗര്‍ലഭ്യത്തിന് കാരണം റിക്രൂട്ടിംഗ് പ്രൊസസുകള്‍ ത്വരിതപ്പെട്ടത്

കനേഡിയന്‍ സൈനികര്‍ക്ക് വീണ്ടും സ്ലീപ്പിംഗ് ബാഗ് കിറ്റുകളും റക്ക്‌സാക്ക്‌സുകളും വിതരണം ചെയ്യുന്നു; ഇവയിലേക്ക് മടങ്ങാന്‍ കനേഡിയന്‍ ആംഡ് ഫോഴ്‌സസ് ഉത്തരവ്; കാരണം എക്യുപ്‌മെന്റുകളുടെ കുറവ്; ദൗര്‍ലഭ്യത്തിന് കാരണം റിക്രൂട്ടിംഗ് പ്രൊസസുകള്‍ ത്വരിതപ്പെട്ടത്
എക്യുപ്‌മെന്റുകളുടെ ദൗര്‍ലഭ്യം കാരണം കനേഡിയന്‍ സൈനികരോട് സ്ലീപ്പിംഗ് ബാഗ് കിറ്റുകളിലേക്കും റക്ക്‌സാക്ക്‌സുകളിലേക്കും മടങ്ങാന്‍ കനേഡിയന്‍ ആംഡ് ഫോഴ്‌സസ് ഉത്തരവിട്ടു. എല്ലാ ആംഡ് ഫോഴ്‌സ് മെമ്പര്‍മാരോടും ഒരു കനേഡിയന്‍ ഫോഴ്‌സസ് ജനറലാണ് മേയ് 28ന് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് പ്രകാരം രണ്ട് ടൈപ്പിലുള്ള റക്ക്‌സാക്‌സുകളും സിക്‌സ്-പീസ് സ്ലീപ്പിംഗ് ബാഗ് സിസ്റ്റങ്ങളുമാണ് വീണ്ടും വിതരണം ചെയ്യുന്നത്.

ഇതില്‍ ആദ്യം വിതരണം ചെയ്ത 1982ലെ റക്ക്‌സാക്‌സും ഉള്‍പ്പെടുന്നു. ഇവ വീണ്ടും വിതരണം ചെയ്യേണ്ടുന്നത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് കനേഡിയന്‍ ആംഡ് ഫോഴ്‌സസ് വക്താവായ ലെഫ്റ്റന്റന്‍ കേണല്‍ ആന്‍ഡ്രെ ഇ സല്ലോഉം പറയുന്നത്. റിക്രൂട്ടിംഗ് പ്രക്രിയകള്‍ മുമ്പില്ലാത്ത വിധം ത്വരിതപ്പെട്ടതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇവയുടെ ദൗര്‍ലഭ്യം കൊണ്ടല്ല പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും മറിച്ച് സിഎഎഫിലെ ഇന്റേണല്‍ റീഡിസ്ട്രിബ്യൂഷനാണിതെന്നും അദ്ദേഹം പറയുന്നു.

നിരവധി സിഎഎഫ് യൂണിറ്റുകളെ പുതിയ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാ സ്‌പെഷ്യല്‍ ഫോഴ്‌സസ് പഴ്‌സണലുകളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട് ഇവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് പുതിയ ഉത്തരവിലൂടെ അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്നത്. ഇവയുടെ കുറവ് മൂലമല്ല ഇവ റീഡിസ്ട്രിബ്യൂട്ട് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് സിഎഎഫ് പറയുന്നുണ്ടെങ്കിലും 2017ല്‍ പുതിയ മിലിട്ടറി ബജറ്റിനായി വകയിരുത്താന്‍ ആസൂത്രണം ചെയ്തിരുന്നതിനേക്കാള്‍ 2.3 ബില്യണ്‍ ഡോളര്‍ കുറവ് മാത്രമായിരുന്നു ചെലവഴിച്ചിരുന്നതെന്ന് മേയ് 30ന് ഡിഫെന്‍സ് മിനിസ്റ്ററായ ഹര്‍ജിത്ത് സജ്ജാന്‍ വെളിപ്പെടുത്തിയിരുന്നു.

Other News in this category4malayalees Recommends