ജാന്‍വിയുടെ ഇഷ്ട നായികമാര്‍ ഇവര്‍ ; കൂട്ടത്തില്‍ പക്ഷെ ശ്രീദേവിയില്ല

ജാന്‍വിയുടെ ഇഷ്ട നായികമാര്‍ ഇവര്‍ ; കൂട്ടത്തില്‍ പക്ഷെ ശ്രീദേവിയില്ല
നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ആദ്യ ചിത്രം തിയറ്ററിലെത്താനിരിക്കുകയാണ്. സൈരാത് എന്ന സൂപ്പര്‍ ഹിറ്റ് മറാത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ധടക് കരണ്‍ ജോഹറാണ് നിര്‍മ്മിക്കുന്നത്. ഇഷാന്‍ ഖട്ടര്‍ നായകനാകുന്ന ചിത്രം പ്രണയ കഥയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലാണ് ജാന്‍വി. ഇതിനിടെ റാപിഡ് ഫയര്‍ ചോദിത്യത്തിന് ജാന്‍വി മറുപടി നല്‍കി. ജീവിത കാലം മുഴുവന്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രം ടൈറ്റാനിക്ക് ആണെന്ന് താരം പറഞ്ഞു. ഇഷ്ട നായികമാരില്‍ മെറില്‍ സ്ട്രീപ്, നൂതന്‍, മധുബാല, വഹീദ റഹ്മാന്‍, മീന കുമാരി എന്നിവരാണെന്നും ജാന്‍വി കപൂര്‍ പറയുന്നു.

ഇഷ്ടമുള്ള നായികമാകുടെ ലിസ്റ്റില്‍ നിന്നും ശ്രീദേവിയുടെ പേര് ഒഴിവാക്കിയ ജാന്‍വി തന്റെ ഫാഷന്‍ പ്രേരണ ആരാണെന്ന ചോദ്യത്തിന് അമ്മയെന്നാണ് മറുപടി നല്‍കിയത് .

Other News in this category4malayalees Recommends