നമ്മള്‍ തമ്മില്‍ ലൈംഗീക ബന്ധമുണ്ടായിട്ടില്ലെന്ന് നിങ്ങള്‍ കുടുംബത്തെ പിടിച്ച് സത്യമിടൂ ; നാനിയ്ക്ക് വെല്ലുവിളിയുമായി ശ്രീശാന്ത്

നമ്മള്‍ തമ്മില്‍ ലൈംഗീക ബന്ധമുണ്ടായിട്ടില്ലെന്ന് നിങ്ങള്‍ കുടുംബത്തെ പിടിച്ച് സത്യമിടൂ ; നാനിയ്ക്ക് വെല്ലുവിളിയുമായി ശ്രീശാന്ത്
നടി ശ്രീ റെഡ്ഡി നടന്‍ നാനിയ്‌ക്കെതിരെ ഗുരുതര ആരോപണമായി രംഗത്തെത്തിയിട്ടുണ്ട്. താനുള്‍പ്പെടെ നടിമാരുമായി നാനി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് ആരോപണം. ശ്രീ റെഡ്ഡിയ്‌ക്കെതിരെ മാനഹാനി ആരോപിച്ച് കേസ് നല്‍കുമെന്ന് നാനി പറഞ്ഞിരുന്നു. ഇപ്പോഴിതാ നമ്മള്‍ തമ്മില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് സത്യമിടൂ എന്നാണ് ശ്രീ റെഡ്ഡിയുടെ വെല്ലുവിളി. നിയമപരമായി തന്നെ മുന്നോട്ട് പോകാം. പക്ഷെ കുടുംബത്തെ പിടിച്ച് ഇതു സത്യം ചെയ്യൂ... എന്റെ ശാപം എന്നും നിനക്കുണ്ടാകും എന്നാണ് ശ്രീ റെഡ്ഡി പറയുന്നത്.

കഴിഞ്ഞ ദിവസമാണ് നാനി വക്കീല്‍ നോട്ടീസ് അയച്ചത്. ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

'' നിന്നെപോലെ തരം താഴ്ന്ന പ്രതികരണങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല. നിങ്ങളുടെ ആവശ്യവും അതു തന്നെയാണ്. ഞാന്‍ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ്. ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയക്കുന്നു. മാനനഷ്ടകേസാണ് നല്‍കിയിരിക്കുന്നത്. മൃദു സമീപനമുള്ള ഒരാളാണെന്ന് തോന്നിയാല്‍ ഇവിടെ ആര്‍ക്കും അയാളെ തിരഞ്ഞെടുത്ത് ആക്രമിക്കാം. സത്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിക്കാം.

എനിക്ക് എന്നെ കുറിച്ച് ആധിയില്ല. പക്ഷെ ഞാന്‍ ജീവിക്കുന്ന സമൂഹത്തെ കുറിച്ച് ദുഖമുണ്ട്. ക്ലിക്ക്‌സിനും വ്യൂവിനും വേണ്ടി എന്ത് വൃത്തികേട് വേണമെങ്കിലും ഇത്തരക്കാര്‍ പ്രസിദ്ധീകരിക്കും. ഇതേ കുറിച്ച് ഇനി ഒന്നും പറയാനില്ലെന്നും നാനി കുറിച്ചു.
Other News in this category4malayalees Recommends