യുകെയില്‍ ഈ വീക്കെന്‍ഡില്‍ മഴയും വെയിലും നിറഞ്ഞ കാലാവസ്ഥ; വെയില്‍സിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ഇടിയോട് കൂടിയ കാറ്റുകള്‍; സാധാരണ സമ്മര്‍ കാലാവസ്ഥയിലേക്ക് തിരിച്ച് പോകുന്നുവെന്ന് മെറ്റ് ഓഫീസ്; നല്ല കാലാവസ്ഥ ആഗസ്റ്റ് വരെ നീളും

യുകെയില്‍ ഈ വീക്കെന്‍ഡില്‍ മഴയും വെയിലും നിറഞ്ഞ കാലാവസ്ഥ; വെയില്‍സിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ഇടിയോട് കൂടിയ കാറ്റുകള്‍; സാധാരണ സമ്മര്‍ കാലാവസ്ഥയിലേക്ക് തിരിച്ച് പോകുന്നുവെന്ന് മെറ്റ് ഓഫീസ്; നല്ല കാലാവസ്ഥ ആഗസ്റ്റ് വരെ നീളും
യുകെയില്‍ ആഴ്ചകളായി തുടരുന്ന നല്ല വെയിലും ചൂടും നിറഞ്ഞ കാലാവസ്ഥയ്ക്ക് മാറ്റം വരുന്നുവെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നത്. ഇത്പ്രകാരം ഈ വീക്കെന്‍ഡില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോശമല്ലാത്ത വിധത്തില്‍ മഴ പെയ്തിറങ്ങുന്നതായിരിക്കും. ഇത് പ്രകാരം ഈ വരുന്ന ശിനായഴ്ച യുകെയുടെ മിക്ക ഭാഗങ്ങളിലും വര്‍ഷപാതമുണ്ടാകുമെന്നാണ് പ്രവചനം. ഇതിനോടനുബന്ധിച്ച് വെയില്‍സ്,സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, എന്നിവിടങ്ങളില്‍ ഇടിയോട് കൂടിയ കാറ്റും അനുഭവപ്പെടുന്നതായിരിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നത്.

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മേയ് മാസത്തിന് ശേഷമാണ് നേരെ വിപരീതമായിട്ടുള്ള ഈ കാലാവസ്ഥയെത്തുന്നതെന്നതും ശ്രദ്ധേയമാണ്. വരണ്ടതും വെയിലേറിയതുമായ വീക്കെന്‍ഡുകളുടെ പരമ്പരയായിരുന്നു ഈ അടുത്ത കാലത്ത് യുകെയില്‍ അനുഭവപ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായി മിക്കയിടങ്ങളിലും താപനില കുതിച്ചുയരുകയും ചെയ്തിരുന്നു. വെയിലും മഴയും നിറഞ്ഞ സാധാരണ സമ്മര്‍ കാലാവസ്ഥയിലേക്ക് എത്താന്‍ പോകുന്നുവെന്നാണ് മെറ്റ് ഓഫീസ് ഫോര്‍കാസ്റ്റ്‌റായ ബോണി ഡയമണ്ട് പ്രവചിക്കുന്നത്.

ശനിയാഴ്ച മിക്കയിടങ്ങളിലും വെയിലും മഴയും നിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുന്നതെന്നും ചിലയിടങ്ങളില്‍ ഈ അവസരത്തില്‍ ലഭിക്കുന്ന മഴ കടുത്തതായിരിക്കുമെന്നും ഇതിന്റെ ഭാഗമായി ഇടിയും കാറ്റുമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. നീതിപൂര്‍വകമായ താപവും ഊഷ്മാവുമായിരിക്കും ഈ അവസരത്തിലുണ്ടാകുന്നത്. ഈ അവസരത്തില്‍ 19 ഡിഗ്രി സെല്‍ഷ്യസിനും 21 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും സൗത്തില്‍ താപനില അനുഭവപ്പെടുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ഞായറാഴ്ചയായിരിക്കും വീക്കെന്‍ഡിലെ ഏറ്റവും മികച്ച ദിനമെന്നും ഡയമണ്ട് വെളിപ്പെടുത്തുന്നു. ഈ ദിവസം വിവിധ ഇടങ്ങളില്‍ ചെറിയ തോതിലുള്ള കാറ്റായിരിക്കുമുണ്ടാകുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും ചെറിയ മഴയും അനുഭവപ്പെടാം.ചിലയിടങ്ങളില്‍ അന്നേ ദിവസം വെയിലും വരണ്ട കാലാവസ്ഥയുമുണ്ടാകുമെന്നും പ്രവചനമുണ്ട്. വരാനിരിക്കുന്ന നല്ല കാലാവസ്ഥ ജൂണിന് പുറമ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും അനുഭവപ്പെടും. യുകെയിലാകമാനം അനുഭവപ്പെടുന്ന ഹൈ പ്രഷര്‍ പാറ്റേണാതിന് കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends