എലികളോട് ഉപമിച്ചത് തെറ്റ് ; രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ മൂക്കും ചെവിയും അരിയുമെന്ന് കര്‍ണിസേന

എലികളോട് ഉപമിച്ചത് തെറ്റ് ; രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ മൂക്കും ചെവിയും അരിയുമെന്ന് കര്‍ണിസേന

രജപുത്ര വിഭാഗക്കാരെ എലികളോട് ഉപമിച്ച രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മഹേശ്വരിയുടെ മൂക്കും ചെവിയും അരിയുമെന്ന് കര്‍ണിസേനയുടെ ഭീഷണി. മന്ത്രി മഹേശ്വരി രജപുത്ര വികാരങ്ങളെ അവഹേളിച്ചതായും കര്‍ണിസേന ആരോപിച്ചു. എന്നാല്‍ പ്രസ്താവന വളച്ചൊടിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.


കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ എലികള്‍ മാളത്തില്‍ നിന്നും പുറത്തുവരുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതാണ് കര്‍ണിസേന ഏറ്റെടുത്തത്. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച് കൊണ്ട് വാര്‍ത്താ സമ്മേളനം വിളിച്ച കര്‍ണിസേന സംസ്ഥാന പ്രസിഡന്റ് മഹിപാല്‍ സിംഗ് മകര്‍ണ മന്ത്രി മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നവര്‍ പദ്മാവത് വിഷയത്തില്‍ ദീപികയുടെ അവസ്ഥയോര്‍ക്കണം. രജപുത്രന്മാര്‍ എലികളാണെന്ന് മന്ത്രി കരുതുന്നുണ്ടെങ്കില്‍ അത് അവരുടെ മൂക്കിനും ചെവിക്കും നല്ലതിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് രജപുത്രന്മാരോട് മന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends