എന്‍എച്ച്എസിലേക്കുള്ള നോണ്‍ യൂറോപ്യന്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വിസ ക്യാപില്‍ നിന്നും ഒഴിവാക്കുന്നു; ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുളളവര്‍ക്ക് പ്രതീക്ഷയേറുന്നു; എന്‍എച്ച്എസ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള നീക്കം

എന്‍എച്ച്എസിലേക്കുള്ള നോണ്‍ യൂറോപ്യന്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വിസ ക്യാപില്‍ നിന്നും ഒഴിവാക്കുന്നു; ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുളളവര്‍ക്ക്  പ്രതീക്ഷയേറുന്നു;  എന്‍എച്ച്എസ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള  നീക്കം
കൂടുതല്‍ നോണ്‍ യൂറോപ്യന്‍ സ്‌കില്‍ഡ് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും യുകെയിലേക്ക് കൊണ്ട് വന്ന് എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വിട്ട് വീഴ്ച ചെയ്യാന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നു.ഇത് സംബന്ധിച്ച സ്ഥിരീകരണം നാളെ ഹോം ഓഫീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രകാരം ഗവണ്‍മെന്റിന്റെ വിസ ക്യാപില്‍ നിന്നും യൂറോപ്പിന് വെളിയിലുള്ള നഴ്‌സുമാരെയും ഡോക്ടര്‍മാരെയും ഒഴിവാക്കുകയും ചെയ്യും. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും യുകെയിലെത്താന്‍ കൊതിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അവസരം വര്‍ധിച്ചിരിക്കുകയാണ്.

തെരേസ മേയ് ഹോം സെക്രട്ടറിയായിരുന്നു കാലത്തായിരുന്നു ഈ ക്യാപ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് പ്രകാരം വര്‍ഷത്തില്‍ വെറും 20,700 നോണ്‍ യൂറോപ്യന്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് മാത്രമായിരുന്നു ടയര്‍ 2 വിസ അനുവദിച്ചിരുന്നത്. ഈ പരിധി തികയുന്നതോടെ ശേഷിക്കുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ അപേക്ഷ തള്ളിക്കളയുകയും ചെയ്യും. ഇത് മൂലം കഴിവുള്ള നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരും എന്‍എച്ച്എസിലെത്താതെ പുറത്ത് നില്‍ക്കേണ്ടി വന്നിരിക്കുകയാണ്.

എന്‍എച്ച്എസില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായിരിക്കുന്ന വേളയിലാണ് ഈ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ മെഡിക്കല്‍ പ്രഫഷനലുകളും എന്തിനേറെ മുതിര്‍ന്ന മന്ത്രിമാര്‍ വരെ രംഗത്ത് വന്നതോടെയാണ് ഗവണ്‍മെന്റ് ഈ കടുംപിടിത്തത്തില്‍ നിന്നും പിന്മാറാന്‍ ആലോചിക്കുന്നത്. ഇതില്‍ വിട്ട് വീഴ്ച ചെയ്യാന്‍ ആലോചിക്കുന്നത് ശരിയായ തീരുമാനമാണെന്നാണ് എന്‍എച്ച്എസ് പ്രൊവൈഡേര്‍സിലെ സഫറോന്‍ കോര്‍ഡെറി ബിബിസി റേഡിയോ 4ന്റെ ടുഡേ പ്രോഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച പദ്ധതി തെരേസയെ ധരിപ്പിക്കുന്നതില്‍ ഹോം സെക്രട്ടറി സാജിദ് ജാവിദ് വിജയിച്ചിട്ടുണ്ടെന്നാണ് സൂചന. യുകെയിലെ ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അപര്യാപ്ത മൂര്‍ധന്യത്തിലെത്തിയ ഈ സന്ദര്‍ഭത്തിലും അനേകം നോണ്‍ യൂറോപ്യന്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ഇവിടെ നിന്നും അനീതി പൂര്‍വായി നാടു കടത്തുന്ന ഹോം ഓഫീസിന്റെ നീക്കം ഇക്കഴിഞ്ഞ നാളുകളില്‍ വന്‍ വിമര്‍ശനമായിരുന്നു ക്ഷണിച്ച് വരുത്തിയിരുന്നത്. ഇമിഗ്രേഷന്‍ പരിധി കഴിഞ്ഞുവെന്ന മുടന്തന്‍ ന്യായം എടുത്ത് കാട്ടി നിരവധി പേരോടാണ് നാട്ടില്‍ പോകാന്‍ ഹോം ഓഫീസ് കല്‍പിച്ചിരുന്നത്. ഹെല്‍ത്ത് വര്‍ക്കര്‍മാരില്ലാതെ ഹെല്‍ത്ത് സര്‍വീസില്‍ പ്രതിിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവരെ വിസ ക്യാപില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ പ്രഫഷലുകള്‍ സമീപ കാലത്ത് ഹോം സെക്രട്ടറിക്ക് നിരന്തരം നിവേദനങ്ങളയച്ചതിനും ഫലം കണ്ടുവെന്നാണ് ഗവണ്‍മെന്റിന്റെ പുതിയ മനംമാറ്റം വെളിപ്പെടുത്തുന്നത്.Other News in this category4malayalees Recommends