പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു ; ബിജെപിയ്‌ക്കെതിരെ ആര്‍ജെഡി ടിക്കറ്റിലോ കോണ്‍ഗ്രസ് ടിക്കറ്റിലോ മത്സരിക്കുമെന്ന് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു ; ബിജെപിയ്‌ക്കെതിരെ ആര്‍ജെഡി ടിക്കറ്റിലോ കോണ്‍ഗ്രസ് ടിക്കറ്റിലോ മത്സരിക്കുമെന്ന് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ
ബിജെപിക്കതിരെ കോണ്‍ഗ്രസ് ടിക്കറ്റിലോ ആര്‍ജെഡി ടിക്കറ്റിലോ മത്സരിക്കുമെന്ന് വിമത ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കതിരെ മത്സരിക്കുമെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ വെളിപ്പെടുത്തിയത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താര്‍ വരുന്നില്‍ സംബന്ധിച്ച ശേഷം തിരികെ പോകുന്ന വേളയിലാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഇതു പറഞ്ഞത്

തന്റെ വളരെ അടുത്ത സുഹൃത്താണ് ലാലു പ്രസാദ് യാദവ്. ഇത്തരം ഒരു ചടങ്ങില്‍ കുടുംബസുഹൃത്തുക്കളുടെ കൂടെ സംബന്ധിക്കാന്‍ സാധിച്ചത് തന്നെ സന്തോഷിപ്പിക്കുന്നു.

രണ്ട് മണിക്കൂറോളം തേജസ്വി യാദവിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ശത്രുഘ്‌നന്‍ സിന്‍ഹ മടങ്ങിയത്. ജാമ്യം നേടിയ ലാലു പ്രസാദ് യാദവും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു

Other News in this category4malayalees Recommends