കാമുകനുമൊത്ത് മോഷണത്തിന് പിടിയിലായ സുനിതയ്ക്ക് മക്കള്‍ മൂന്നു പേര്‍ ; നിരവധി കാമുകന്മാരും

കാമുകനുമൊത്ത് മോഷണത്തിന് പിടിയിലായ സുനിതയ്ക്ക് മക്കള്‍ മൂന്നു പേര്‍ ; നിരവധി കാമുകന്മാരും
സ്‌കൂട്ടറില്‍ കറങ്ങി മാല പൊട്ടിക്കുന്ന യുവതിയും കാമുകനും പിടിയിലായി. എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണുഭവനില്‍ സുനിത(36) കാമുകന്‍ ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗീസ് (33) എന്നിവരാണ് പിടിയിലായത്. 2018 ജൂണ്‍ മുതല്‍ മാവേലിക്കരയിലും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങി മാല അപഹരിച്ചുവന്ന സംഘത്തെ മൂന്നു മാസം നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് പോലീസ് വലയിലാക്കിയത്.

മൂന്നു മക്കള്‍, നിരവധി കാമുകന്മാര്‍ മോഷണ സമയത്ത് ധരിച്ചിരുന്ന അതേ വേഷ വിധാനങ്ങളോടെയാണ് പ്രതികളെ പോലീസ് പിടികൂടിയതും. സുനിതയെ ബുധനൂരുള്ള വീട്ടില്‍ നിന്നും ബിജുവിനെ ഹരിപ്പാടുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും 3 മക്കളുടെ മാതാവുമായ സുനിത ഭര്‍ത്താവ് വിദേശത്ത് ആയിരുന്നപ്പോള്‍ കാമുകന്മാരുടെ കൂടെ ഒളിച്ചോടിയത് സംബന്ധിച്ച് മാന്നാര്‍ സ്‌റ്റേഷനില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ നിരവധി കേസുകളുണ്ട്.

ഒന്നര വര്‍ഷം മുമ്പാണ് ദുബായില്‍ ജോലി ചെയ്തിരുന്ന അവിവാഹിതനായ ബിജുവിനെ ഫേസ്ബുക്ക് വഴി സുനിത പരിചയപ്പെടുന്നത്. തുടര്‍ന്ന് അടുപ്പത്തിലായ ഇവര്‍ ബന്ധം തുടര്‍ന്നു. നാട്ടിലെത്തിയ ബിജു ബുധനൂരിലെത്തി സുനിയോടൊപ്പം താമസം തുടങ്ങി. ഭര്‍ത്താവറിഞ്ഞ് പ്രശ്‌നമായതോടെ വിവിധ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. പിന്നീട് ഉമ്പര്‍നാട്ടെ വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് അമിത സമ്പാദ്യത്തിനും ആഡംബരത്തിനും വേണ്ടി മാല മോഷണം നടത്താന്‍ തീരുമാനിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറായ ബിജു പുലര്‍ച്ചെയുള്ള യാത്രയില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് നിര്‍മ്മാല്യം തൊഴാന്‍ സ്ത്രീകള്‍ നടന്നുവരാറുണ്ടെന്ന് മനസിലാക്കിയാണ് സുനിതയുമൊത്ത് മോഷണത്തിന് എത്തിയത്. പൊട്ടിച്ചെടുത്ത ആഭരണങ്ങള്‍ താമരക്കുളത്തേയും കരുനാഗപ്പള്ളിയിലേയും സ്വര്‍ണകടകളില്‍ വില്‍ക്കുകയായിരുന്നു. തൊണ്ടി മുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്.

Other News in this category



4malayalees Recommends