ഇറാനുമേലുള്ള ഉപരോധം ; ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കാന്‍ ഒരുങ്ങി സൗദി

ഇറാനുമേലുള്ള ഉപരോധം ; ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കാന്‍ ഒരുങ്ങി സൗദി
സൗദി അറേബ്യയില്‍ നിന്നും നവംബറില്‍ ഇന്ത്യയിലേക്ക് 40 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ അധികമായി എത്തും. ഇറാനുമായുള്ള എണ്ണ ഇടപാട് നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണയെത്തിക്കാന്‍ സൗദി തീരുമാനിച്ചത്. ലോകത്ത ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ് സൗദി.

നവംബര്‍ നാലു മുതലാണ് ഒപെക് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ഇറാനുമേലുള്ള അമേരിക്കയുടെ നിയന്ത്രണം വരുന്നത്. ചൈന കഴിഞ്ഞാല്‍ ഇറാന്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇടപാട് നടത്തുന്നത് ഇന്ത്യയുമായിട്ടാണ്. ഉപരോധം വരുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണയെടുപ്പ് നിര്‍ത്തുമെന്ന് പല റിഫൈനറികളും ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.

എന്നാല്‍ എണ്ണ കമ്പനികളോ സൗദിയിലെ എണ്ണ ഉത്പാദക സര്‍ക്കാര്‍ കമ്പനിയോ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല .

Other News in this category



4malayalees Recommends