ഇങ്ങനെയാണോ വസ്ത്രം ധരിക്കുക? ഗര്‍ഭിണിയായ സാനിയ മിര്‍സയ്ക്ക് വിമര്‍ശനങ്ങളുടെ പൊങ്കാല, ശരീരഭാരം കൂടി അതിനു യോജിക്കാത്ത വേഷമാണ് സോനിയ ധരിച്ചത്

ഇങ്ങനെയാണോ വസ്ത്രം ധരിക്കുക? ഗര്‍ഭിണിയായ സാനിയ മിര്‍സയ്ക്ക് വിമര്‍ശനങ്ങളുടെ പൊങ്കാല, ശരീരഭാരം കൂടി അതിനു യോജിക്കാത്ത വേഷമാണ് സോനിയ ധരിച്ചത്
സാനിയ മിര്‍സയ്ക്ക് വിമര്‍ശനങ്ങളുടെ പൊങ്കാല. ഇത്തവണയും സാനിയയുടെ വസ്ത്രധാരണം തന്നെയാണ് ചര്‍ച്ചാ വിഷയം. സാനിയയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് വിമര്‍ശനത്തിന് വഴിവെച്ചത്. കുഞ്ഞിനായി കാത്തിരിക്കുകയാണ് സാനിയയും ഷുഐബ് മാലിക്കും. അതിനിടയിലെ ആഘോഷ വേളയാണ് പങ്കുവെച്ചത്.

കുഞ്ഞു മാലാഖ ഉറങ്ങി കിടക്കുന്ന കേക്ക് മുറിച്ചും, രാജസ്ഥാനി താലിയുടെ രുചി നുണഞ്ഞുമാണ് സാനിയയും മാലിക്കും കുഞ്ഞിനായുള്ള കാത്തിരിപ്പ് ആഘോഷിക്കുന്നത്. സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഒപ്പമുള്ള ആഘോഷത്തില്‍ സന്തോഷവതിയാണ് സാനിയ.

അതേസമയം, ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചത് ആരാധകരെ ചൊടിപ്പിച്ചു. സാനിയയുടെ ശരീരഭാരം കൂടിയതും, അതിന് യോജിക്കാത്ത വിധത്തിലെ വസ്ത്രധാരണവുമാണ് ചിലരെ പ്രകോപിപ്പിച്ചത്.

ഗര്‍ഭധാരണത്തിന്റെ സമയത്ത് സ്ത്രീകളുടെ ശരീര ഭാരം കൂടാറുണ്ട്. ഇത് കണക്കിലെടുത്ത് വസ്ത്രധാരണം അതിന് അനുയോജ്യമായ വിധത്തില്‍ ആകണമെന്നാണ് പലരും സാനിയയെ ഉപദേശിക്കുന്നത്.

എന്നും നിലപാടുകള്‍ തുറന്നു പറയുവാന്‍ മടി കാണിച്ചിട്ടില്ലാത്ത സാനിയ ഇവര്‍ക്ക് മറുപടി നല്‍കുമെന്ന് ഉറപ്പാണ്. സാനിയയുടെ പ്രതികരണം എങ്ങനെയാവും എന്ന ആകാംക്ഷയിലുമാണ് ആരാധകര്‍.

Other News in this category



4malayalees Recommends