വാഹന ലോകത്തെ ഞെട്ടിക്കും ഈ മടങ്ങിവരവ് ; സാന്‍ട്രോയുടെ ബുക്കിംഗ് അതിവേഗത്തില്‍

വാഹന ലോകത്തെ ഞെട്ടിക്കും ഈ മടങ്ങിവരവ് ; സാന്‍ട്രോയുടെ ബുക്കിംഗ് അതിവേഗത്തില്‍

ഹ്യുണ്ടായിയുടെ ഹാച്ച് ബാക്ക് സാന്‍ട്രോ മടങ്ങി വന്നു. ഒക്ടോബര്‍ 23 നു വിപണിയിലെത്തിയ വാഹനം ഇപ്പോള്‍ നിര്‍മ്മാതാക്കളെയും വാഹനലോകത്തെയും അമ്പരപ്പിക്കുന്നത് ബുക്കിംഗിലുള്ള വേഗത കൊണ്ടാണ്. ഒക്ടോബര്‍ 10നാണ് വാഹനത്തിന്റെ ബുക്കിംഗ് ഹ്യുണ്ടായി ആരംഭിച്ചത്. വെറും 13 ദിവസം കൊണ്ട് 23,500 യൂണിറ്റിലേറെ ബുക്കിങ്ങാണ് ഇതിനോടകം ലഭിച്ചത്. ഡിലൈറ്റ്, എറ, മാഗ്‌ന, സ്‌പോര്‍ട്ട്‌സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളുള്ള സാന്‍ട്രോയ്ക്ക് 3.89 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന സ്‌പോര്‍ട്ട്‌സ് സിഎന്‍ജിക്ക് 5.64 ലക്ഷവും. ആദ്യം വിറ്റഴിക്കുന്ന 50,000 സാന്‍ട്രോ കാറുകള്‍ക്ക് വിലക്കിഴിവും ഹ്യുണ്ടായ് വാഗ്ദാനം ചെയ്തിരുന്നു.


രൂപത്തില്‍ ഗ്രാന്റ് ഐ10 നോടാണ് പുതിയ സാന്‍ട്രോയുടെ സാമ്യമെന്ന് പറയാമെങ്കിലും മുന്‍ഭാഗത്തെ വലിയ കാസ്‌കാഡ് ഗ്രില്‍, അഗ്രസീവ് ബംമ്പര്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഗ്രില്ലിന് ഇരുവശത്തുമുള്ള ഫോഗ് ലാമ്പുകള്‍ പുതുമയാണ്. ടെയില്‍ലാമ്പുകളും ബമ്പറും കമ്പനി പരിഷ്‌കരിച്ചു.ക്രോം അലങ്കാരമുള്ള കറുത്ത ഗ്രില്ല് പുത്തന്‍ കസ്‌കേഡിംഗ് ശൈലിയാണ്. ബമ്പറിന്റെ ഭൂരിഭാഗവും ഗ്രില്ല് കൈയ്യടക്കുന്നു. പിറകിലും വലിയ വിന്‍ഡ്ഷീല്‍ഡാണ് ഹാച്ച്ബാക്കിന്.

സ്വെപ്റ്റ്ബാക്ക് ശൈലിയാണ് ഹെഡ്‌ലാമ്പുകള്‍ക്ക്.വശങ്ങളില്‍ ടോള്‍ ബോയ് ഘടന പിന്തുടരാനുള്ള എല്ലാ ശ്രമങ്ങളും കാണാം. വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ 14 ഇഞ്ച് ടയറുകളാണ് ഇടംപിടിക്കുന്നത്. ഇരുവശത്തും കയറിയിറങ്ങിയുള്ള വിന്‍ഡോലൈന്‍ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയാണ്. വലിപ്പവും വീതിയുമുള്ളവയാണഅ വിന്‍ഡോകള്‍ക്ക്. അകത്തള വിശാലത പുറമെനിന്നെ അനുഭവപ്പെടും. ബമ്പറില്‍ കറുത്ത പ്ലാസ്റ്റിക് ഘടനകളും ഒരുങ്ങുന്നുണ്ട്. പിന്‍ വൈപ്പര്‍, ഹൈ സ്റ്റോപ് ലാമ്പ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം പിറകിലെ വിശേഷങ്ങളില്‍പ്പെടും.

കറുപ്പും ബീജും ഇടകലര്‍ന്ന ഇരട്ടനിറശൈലിയാണ് ക്യാബിന്. എസി വെന്റുകള്‍ക്കും ഗിയര്‍ ലെവറിനും സ്റ്റീയറിംഗ് വീലിനും ക്രോം ആവരണമുണ്ട്. സ്റ്റീയറിംഗ് വീലിലുള്ള ബട്ടണുകള്‍ മുഖേന ഓഡിയോ നിയന്ത്രിക്കാന്‍ കഴിയും. ബ്ലാക്ക്ബീജ് ഡ്യുവല്‍ ടോണാണ് ഡാഷ് ബോര്‍ഡിലും. മിറര്‍ലിങ്ക്, വോയിസ് കമാന്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ടച്ച് സ്‌ക്രീനിന് പുറമെ സ്വിച്ചുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

ഫീച്ചറുകളുടെ ധാരാളിത്തം പുതിയ സാന്‍ട്രോയുടെ സവിശേഷതയാണ്.ഡിലൈറ്റ്, ഏറ, മാഗ്‌ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളാണ് പുതിയ സാന്‍ട്രോയില്‍ എത്തുന്നത്.

Other News in this category



4malayalees Recommends