വാട്‌സ്ആപ്പിലും പരസ്യം വരുന്നു

വാട്‌സ്ആപ്പിലും പരസ്യം വരുന്നു
വാട്‌സാപ്പിലും പരസ്യം വരുന്നു. കഴിഞ്ഞ ദിവസം വാട്‌സാപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും വിവിധ കമ്പനികളുടെ പരസ്യം പ്രത്യക്ഷപ്പെടുക.

അതേസമയം, എന്നുമുതലാകും വാട്‌സാപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ടുതുടങ്ങുക എന്ന് പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം മുതല്‍ മാത്രമേ പുതിയ സംവിധാനം നിലവില്‍ വരൂ എന്നാണ് അന്താരാഷ്ട്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാ!!പ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന് ഇന്ത്യയില്‍ മാത്രം വാട്‌സാപ്പിന് 25 കോടി ഉപഭോക്താക്കളുണ്ട്. 2014ലാണ് വാട്‌സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്.

Other News in this category



4malayalees Recommends