ജെസിക്ക് അതിനോട് താത്പര്യമില്ലായിരുന്നു, മിക്കപ്പോഴും ഇക്കാര്യം പറഞ്ഞ് വഴക്കുകൂടും,അവള്‍ പോക്കറ്റില്‍ തിരികിവെച്ച പണത്തില്‍നിന്നാണ് സിനിമയിലെത്തുന്നതെന്ന് വിജയ് സേതുപതി

ജെസിക്ക് അതിനോട് താത്പര്യമില്ലായിരുന്നു, മിക്കപ്പോഴും ഇക്കാര്യം പറഞ്ഞ് വഴക്കുകൂടും,അവള്‍ പോക്കറ്റില്‍ തിരികിവെച്ച പണത്തില്‍നിന്നാണ് സിനിമയിലെത്തുന്നതെന്ന് വിജയ് സേതുപതി

തെന്നിന്ത്യ മുഴുവന്‍ വിജയ് സേതുപതിയെ വാനോളം പുകഴ്ത്തുകയാണ്. 96 തന്നെയാണ് അതിനു കാരണവും. ഏറ്റെടുത്ത ചിത്രങ്ങളെല്ലാം ഹിറ്റുകള്‍. പെട്ടെന്നായിരുന്നു വിജയ് സേതുപതിയെന്ന നടന്റെ വളര്‍ച്ച. സിനിമ എന്റെ സ്വപ്നമായിരുന്നെങ്കിലും അതിലേക്കുള്ള ദൂരം ഞാന്‍ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. എന്നാല്‍, ഭാര്യയുടെ പ്രോത്സാഹനമാണ് സിനിമയിലെത്തിച്ചതെന്നും വിജയ് സേതുപതി പറയുന്നു. അവള്‍ യെസ് മൂളിയില്ലായിരുന്നെങ്കില്‍ ഒരിക്കലും സിനിമയിലെത്തില്ലായിരുന്നു. തീവ്ര പ്രണയത്തിന്റെ കഥ പറഞ്ഞ 96ലെ നായകന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്നും തന്റെ ഭാര്യ ജെസ്സിയുടെ സ്വന്തം വിജയ് ആണ്.


കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ടിവിയില്‍ സിനിമ കാണുമ്പോള്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നാട്ടിലെ ജോലികളെക്കാള്‍ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോള്‍ ഇരുപതാം വയസ്സില്‍ ഗള്‍ഫിലേക്ക് പോയി.

എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയെ കുറിച്ച് പറയുന്നത്. യാഹൂ ചാറ്റ് വഴി ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്. ഐ ലവ് യൂ എന്നല്ല, 'നമുക്ക് കല്യാണം കഴിച്ചാലോ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവള്‍ ഓകെ പറഞ്ഞു.

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം എന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് വിവാഹം. നിശ്ചയത്തിന്റെ അന്നാണ് ഞങ്ങള്‍ നേരില്‍ കാണുന്നത്. പിന്നെ ഗള്‍ഫിലേക്ക് പോയില്ല. പണം സമ്പാദിക്കാനുള്ള വഴിയായാണ് സിനിമയില്‍ അവസരം തേടിയത്. ജെസിക്ക് അതിനോട് താത്പര്യമില്ലായിരുന്നു. മിക്കപ്പോഴും ഇക്കാര്യം പറഞ്ഞ് വഴക്കുകൂടും. അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ ശരിയാണ്. സിനിമ കാണുമെന്നല്ലാതെ എങ്ങനെ അവസരം കിട്ടുമെന്നൊന്നും എനിക്കോ അവള്‍ക്കോ ഐഡിയ ഇല്ല.

പക്ഷേ പിന്നീട് ജെസിക്ക് എന്റെ ആഗ്രഹത്തിന്റെ ആഴം മനസ്സിലായി. അവള്‍ക്ക് ജോലിയുണ്ടായിരുന്നു. കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് മോഹം മാറ്റിവെയ്ക്കേണ്ടെന്നും ധൈര്യമായി സ്വപ്നം കാണാനും അവള്‍ പറഞ്ഞു. പലപ്പോഴും ചാന്‍സ് തേടി ഇറങ്ങുമ്പോള്‍ വണ്ടിക്കൂലിക്കുള്ള പണം പോക്കറ്റില്‍ വെച്ചുതന്നിരുന്നത് ജെസ്സിയാണ്.

മോനുണ്ടായിക്കഴിഞ്ഞ സമയത്താണ് സിനിമയില്‍ വേഷങ്ങള്‍ കിട്ടിത്തുടങ്ങിയത്. എന്നും സപ്പോര്‍ട്ട് തന്ന് കൂടെ നിന്നത് ജെസിയാണ്. 96 ഏറ്റവുമിഷ്ടപ്പെട്ടതും ജെസിക്കാണ്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുനിറയുന്നുണ്ടായിരുന്നുവെന്നും വിജയ് സേതുപതി പറയുന്നു.





Other News in this category



4malayalees Recommends