ട്രംപിന്റെ ദീപാവലി ആശംസകള്‍ വിവാദത്തില്‍ ; ട്രോളുകളും വിമര്‍ശനവും രൂക്ഷം

ട്രംപിന്റെ ദീപാവലി ആശംസകള്‍ വിവാദത്തില്‍ ; ട്രോളുകളും വിമര്‍ശനവും രൂക്ഷം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദീപാവലി ആശംസകള്‍ വിവാദത്തില്‍. ട്വിറ്ററിലൂടെയാണ് ട്രംപ് ആശംസകള്‍ നേര്‍ന്നത്. രണ്ടു ട്വീറ്റുകളാണ് ചെയ്തത്. ബുദ്ധ സിഖ് ജൈന വിശ്വാസികളുടെ ആഘോഷമെന്നാണ് ആദ്യത്തെ ട്വീറ്റില്‍ ദിപാവലിയെ ട്രംപ് വിശേഷിപ്പിച്ചത്. ഹിന്ദു ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്‌സ് എന്നാണ് ദീപാവലിയെ രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നത്.

ആദ്യ ട്വീറ്റിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ട്രംപിന്റെ പ്രസംഗത്തില്‍ നിന്നുള്ള ഭാഗം ട്വീറ്റ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദീപാവലി ആഘോഷത്തിന് നടത്തിയ പ്രസംഗത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നുള്ളതായിരുന്നു ആദ്യ ട്വീറ്റ് .

Other News in this category



4malayalees Recommends