സെന്റ് മേരീസില്‍ ക്രിസ്തുമസ്സ് കരോള്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു

സെന്റ് മേരീസില്‍ ക്രിസ്തുമസ്സ് കരോള്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു

ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് കരോള്‍ ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്റെ തീരുസ്വരുപത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം ഇടവക അസി. വികാരി റവ.ഫാ. ബിന്‍സ് ചേത്തലില്‍ നിര്‍വഹിച്ചു.



നവംബര്‍ 25 ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയര്‍പ്പണത്തിന് ശേഷം സെ .മേരീസ് ഇടവകയില്‍ നിലവിലുള്ള പത്ത് കൂടാര യോഗങ്ങളുടെ പ്രതിനിധികള്‍ക്കും , ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ കരോള്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും ഉണ്ണിയേശുവിന്റെ തിരു സൊരുപം വെഞ്ചെരിച്ച് വിതരണം ചെയ്യതു .


സ്‌നേഹദൂത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ വര്‍ഷത്തെ കരോള്‍ ഗായകസംഘം ഡിസംബര്‍ ആദ്യവാരത്തില്‍ തന്നെ എല്ലാ ഭവനങ്ങളും സന്ദര്‍ശിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. ദേവാലയത്തിലെ അള്‍ത്താരയുടെ മുന്‍ഭാഗത്ത് സുരക്ഷിത നിലവാരത്തിലുള്ള പുനര്‍ നിര്‍മ്മാണത്തിനായി ഈവര്‍ഷം സമാഹരിക്കുന്ന കരോള്‍ ഫണ്ട് വിനിയോഗിക്കുമെന്ന് ഇടവകവികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ അറിയിച്ചു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ.) അറിയിച്ചതാണിത്.


Other News in this category



4malayalees Recommends