ക്യാരറ്റ് പച്ചടി

ക്യാരറ്റ് പച്ചടി

പച്ചടി ഇഷ്ടപെടാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ പെട്ടന്ന് പച്ചടി ഉണ്ടാക്കാന്‍ ആരും മെനക്കെടാറില്ല. പച്ചടി ഉണ്ടാക്കുന്നത് വലിയ പണിയാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് പച്ചടി. ഇന്ന് നമ്മുക്ക് ക്യാരറ്റ് പച്ചടി ഒന്ന് പരീക്ഷിക്കാം.

ചേരുവകള്‍

1. ക്യാരറ്റ് ചീകിയെടുത്തത് 2 കപ്പ്

2. പച്ചമുളക് (വട്ടത്തില്‍ മുറിച്ചത് ) – 1

3. ജീരകപ്പൊടി – 1/4 ടീസ്പൂണ്‍

4. കട്ടിത്തേങ്ങാപ്പാല്‍ – 1/2 കപ്പ്

5. പുളിയില്ലാത്ത തൈര് – 1 കപ്പ്

6. പഞ്ചസാര 1/2 ടീസ്പൂണ്‍

7. മല്ലിയില 1/4 കപ്പ്

8. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

1. ക്യാരറ്റ് ചീകിയതില്‍ പച്ചമുളക്, ജീരകപ്പൊടി, ഉപ്പ് വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക.

2. വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ കട്ടിത്തേങ്ങാപ്പാല്‍ ചേര്‍ത്ത് തിള വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക.

3. ഇതു തണുത്തുകഴിഞ്ഞാല്‍ ഉടച്ച തൈരും പഞ്ചസാരയും മല്ലിയിലയും ചേര്‍ത്ത് ഇളക്കുക. കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ എണ്ണയില്‍ താളിച്ച് ഒഴിക്കുക. പച്ചടി തയ്യാര്‍

Other News in this category4malayalees Recommends