ഭാരത് മാതാകീ ജയ് വിളിക്കില്ലെന്ന് ശഠിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

A system error occurred.

ഭാരത് മാതാകീ ജയ് വിളിക്കില്ലെന്ന് ശഠിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നല്ല ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തിനെതിരെ നില്‍ക്കുന്നവരെ ഉദ്ദേശിച്ചാണ് തന്റെ പരാമര്‍ശമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് .ജയ്ഹിന്ദ്,ജയ് ഭാരത്,ജയ് ഹിന്ദുസ്ഥാന്‍ എന്നീ മുദ്രാവാക്യങ്ങളെ അനുകൂലിക്കുന്നവരോടും വിയോജിപ്പില്ല.എന്നാല്‍ ഭാരത് മാതാകീ ജയ് എന്ന് വിളിക്കില്ലെന്ന് ശഠിക്കുന്നവര്‍ക്കെതിരെയാണ് രംഗത്ത് വന്നതെന്ന് ഫഡ്‌നവിസ് പറഞ്ഞു.ഭാരത് മാതാകീ ജയം എന്നുവിളിക്കാന്‍ വേണ്ടി ജീവന്‍ ത്യജിച്ച ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് കൂടി വേണ്ടിയാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിനെതിരെയെന്നും അദ്ദേഹം പറഞ്ഞു.


ഒരു ഇന്ത്യക്കാരനായാല്‍ ഭാരത് മാതാ കീ ജയ് എന്നു നിര്‍ബന്ധമായും വിളിച്ചിരിക്കണമെന്ന് കരുതുന്ന കോടിക്കണക്കിന് പേരുണ്ട് .അങ്ങനെ വിളിക്കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്നും ഫ്ഡനവിസ് പറഞ്ഞു.

Other News in this category4malayalees Recommends