ദേശീയപതാകയെ അപമാനിച്ചെന്ന പരാതി ; നരേന്ദ്രമോദിയ്‌ക്കെതിരെ കേസ്

A system error occurred.

ദേശീയപതാകയെ അപമാനിച്ചെന്ന പരാതി ; നരേന്ദ്രമോദിയ്‌ക്കെതിരെ കേസ്
ദേശീയ പതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കേസ്.രാജ്യാന്തര യോഗ ദിവസത്തിലും യുഎസ് സന്ദര്‍ശിച്ച വേളയിലും പ്രധാനമന്ത്രി ദേശീയപതാകയെ അപമാനിച്ചെന്ന് കാണിച്ച് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.ദിശീയപതാകയെ അപമാനിക്കലും ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് പ്രകാരവും കേസെടുക്കണമെന്നാവശ്യപ്പെട്ട് അഷിഷ് ശര്‍മ നല്‍കിയ പരാതിയിലാണ് നടപടി.

രാജ്യാന്തര യോഗ ദിനത്തില്‍ ദേശീയ പതാകയെ പ്രധാനമന്ത്രി തൂവാലയായി ഉപയോഗിച്ചിരുന്നു.യുഎസ് പ്രസിഡന്റിന് സമ്മാനിച്ച ദേശീയ പതാകയില്‍ കൈയ്യൊപ്പിട്ടതാണ് മറ്റൊരു പരാതി.2001ലെ ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് പ്രകാരം ഇന്ത്യന്‍ ദേശീയ പതാകയില്‍ എന്തെങ്കിലും കുറിക്കുന്നത് പതാകയെ അപമാനിക്കലിന് തുല്യമാണ് .

Other News in this category4malayalees Recommends