തൊടുപുഴ സ്വദേശിയായ നഴ്‌സ് കുവൈറ്റില്‍ നിര്യാതയായി

A system error occurred.

തൊടുപുഴ സ്വദേശിയായ നഴ്‌സ് കുവൈറ്റില്‍ നിര്യാതയായി
തൊടുപുഴ തൊടുപുഴ സ്വദേശിയായ നഴ്‌സ് കുവൈറ്റില്‍ നിര്യാതയായി. നെയ്യാശ്ശേരി കാക്കുത്തണല്‍ വീട്ടില്‍ ശിവരാജന്റേയും, സരസ്വതിയുടേയും മകള്‍ ജിജിമോള്‍ ശിവരാജന്‍ ആണ് (46 വയസ്സ്) നിര്യാതയായത്.കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് മംഗഫ് സെന്‍ട്രല്‍ യൂണിറ്റ് അംഗമായിരുന്നു. കല കുവൈറ്റിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനും മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ടി.ആര്‍. സുധാകരന്റെ ഭാര്യയാണ്. വിദ്യാര്‍ത്ഥികളായ നിഥീഷ് സുധാകരന്‍, നിഥിന്‍ സുധാകരന്‍ എന്നിവര്‍ മക്കളാണ്. റെജി വി.എസ്, രാജേഷ് വി.എസ്, ബിന്ദു എന്നിവര്‍ സഹോദരങ്ങളാണ്. സഹോദരി ബിന്ദുവും ഭര്‍ത്താവ് ഷാജനും കുവൈറ്റില്‍ ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

Other News in this category4malayalees Recommends