റിയോയിലെ അഞ്ചാം സ്വര്‍ണ്ണവുമായി ഫെല്‍പ്‌സ് പടിയിറങ്ങി ; ഒളിമ്പിക്‌സില്‍ 23ാമത്തേത്

A system error occurred.

റിയോയിലെ അഞ്ചാം സ്വര്‍ണ്ണവുമായി ഫെല്‍പ്‌സ് പടിയിറങ്ങി ; ഒളിമ്പിക്‌സില്‍ 23ാമത്തേത്
മലയാളികള്‍ ഒരു ട്രോള്‍ ഇറക്കിയിരുന്നു,ഫെല്‍പ്‌സിന് എന്താ പെങ്ങന്മാരിത്രയും ഉണ്ടോ,സ്വര്‍ണ്ണം വാരി കൊണ്ടുപോകാന്‍' .ഈ വേഗരാജാവ് ഇക്കുറിയും സ്വര്‍ണ്ണ കുതിപ്പ് നടത്തിയാണ് ഒളിമ്പിക്‌സില്‍ നിന്ന് പടിയിറങ്ങിയത് .അഞ്ചാം സ്വര്‍ണ വേട്ടയോടെയാണ് ഫെല്‍പ്‌സിന്റെ റിയോയില്‍ നിന്നുള്ള മടക്കം. പുരുഷന്‍മാരുടെ 4ത100 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം ഒളിമ്പിക് റിക്കാര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. 3 മിനിറ്റ് 27.95 സെക്കന്റിലാണ് അമേരിക്കന്‍ ടീമിന്റെ ഫിനിഷിങ്.ഒളിമ്പിക്‌സിലെ ഫെല്‍പ്‌സിന്റെ 23ാം സ്വര്‍ണമായിരുന്നു ഇത്. റിയോ തന്റെ അവസാന ഒളിമ്പിക് വേദിയായിരിക്കുമെന്ന് കഴിഞ്ഞദിവസം ഫെല്‍പ്‌സ് പറഞ്ഞിരുന്നു.

ഒളിമ്പിക്‌സ് നീന്തലിലെ എക്കാലത്തെയും മികച്ച നീന്തല്‍ താരമായ ഫെല്‍പ്‌സ് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും 28 മെഡലുകളാണ് അഞ്ച് ഒളിമ്പിക്‌സുകളിലായി സ്വന്തമാക്കിയത്. ഒളിമ്പിക്‌സില്‍ 14 വ്യക്തിഗത മെഡലുകളാണ് ഫെല്‍പ്‌സിന്റെ പേരിലുള്ളത്.

48*100 മീറ്റര്‍ റിലേക്ക് പുറമെ 200 മീറ്റര്‍ വ്യക്തിഗത മെഡല്‍, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4*100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ, 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ എന്നിവയിലാണ് ഫെല്‍പ്‌സ് റിയോയില്‍ സ്വര്‍ണം നേടിയത്.


Other News in this category4malayalees Recommends