2012ല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നെന്ന് സെലക്ടര്‍ സന്ദീപ് പാട്ടില്‍ !

A system error occurred.

2012ല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നെന്ന് സെലക്ടര്‍ സന്ദീപ് പാട്ടില്‍ !
2012ല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ ആയിരുന്ന സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തെ കുറിച്ച് സച്ചിനുമായി സെലക്ടര്‍മാര്‍ നേരിട്ട് സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മറാത്തി ചാനലായ എ.ബി.പി മാജ്ഹക്ക് നല്‍കിയ അഭിമുഖത്തിലാണ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍. 2012 ഡിസംബര്‍ 12ന് നാഗ്പൂര്‍ ടെസ്റ്റിനിടെ ബി.സി.സി.ഐ യോഗത്തിന് ശേഷം സച്ചിനോട് ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചു. വിരമിക്കാന്‍ ആലോചിക്കുന്നില്ലെന്ന് സച്ചിന്‍ മറുപടി നല്‍കി. വിരമിക്കുന്നില്ലെങ്കില്‍ പുറത്താക്കാന്‍ സെലക്ഷന്‍ കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇക്കാര്യം അറിയിച്ചതോടെ അദ്ദേഹം വിരമിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നെന്നും സന്ദീപ് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. അന്ന് സച്ചിന്‍ വിരമിക്കുമെന്ന് പറഞ്ഞിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കുമായിരുന്നു. തന്നെയും അന്നത്തെ ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്‌ഡെയ്‌ലിനെയും വിളിച്ചാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം അറിയിച്ചത്. 2012 ഡിസംബര്‍ 23നാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അടുത്ത ലോകകപ്പിലേക്ക് ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ചിന്തയായിരുന്നു അന്ന് സച്ചിനുണ്ടായിരുന്നത്. അത്തരമൊരു സമയത്തുള്ള വിരമിക്കല്‍ അദ്ദേഹത്തിന് ആഘാതമായിട്ടുണ്ടാകാമെന്നും സന്ദീപ് പറഞ്ഞു.

Other News in this category4malayalees Recommends