ആ രഹസ്യം ഒടുവില്‍ പരസ്യമായി; 18 മാസം കൊണ്ട് ആനന്ദ് അംബാനി 108 കിലോ ഭാരം കുറച്ചത് ദാ ഇങ്ങനെയാണ്!

A system error occurred.

ആ രഹസ്യം ഒടുവില്‍ പരസ്യമായി; 18 മാസം കൊണ്ട് ആനന്ദ് അംബാനി 108 കിലോ ഭാരം കുറച്ചത് ദാ ഇങ്ങനെയാണ്!
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. മുകേഷ് അംബാനി മാത്രമല്ല, ഭാര്യ നിത അംബാനിയും മക്കളും മാധ്യമങ്ങള്‍ക്ക് വളരെയധികം സുപരിചിതരാണ്. അംബാനിയുടെ മക്കളായ ആനന്ദ് അംബാനിയെയും ആകാശ് അംബാനിയെയും ഐ പി എല്‍ മത്സരങ്ങളിലും മറ്റും എപ്പോഴും ടി വിയിലും മറ്റും കാണാനും കിട്ടും.

മുകേഷ് അംബാനിയുടെ പുത്രനായ ആനന്ദ് അംബാനിയുടെ ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. തിന്ന് തിന്ന് തടി കൂടി എന്ന തരത്തിലുള്ള കളിയാക്കലുകളോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. വളരെയധികം തടി തടിച്ച പ്രകൃതമാണ് ആനന്ദ് അംബാനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആ തടിയെല്ലാം കുറച്ച് സ്ലിമ്മായി ആനന്ദ് അംബാനി ഏവരെയും ഞെട്ടിച്ചു. 108 കിലോയാണ് 18 മാസം കൊണ്ട് ആനന്ദ് കുറച്ചത്. ഇത് എങ്ങനെ സാധിച്ചു എന്നതാണ് ഇപ്പോള്‍ ആനന്ദിന്റെ ട്രെയ്‌നറായ വിനോദ് ചന്ന ബിസിനസ് ഇന്‍സൈഡറോഡ് വെളിപ്പെടുത്തിയത്.

ബോളിവുഡിലെ ഏറ്റവും വലിയ മസില്‍മാന്‍ ജോണ്‍ ഏബ്രഹാമിന്റെയും ശില്‍പ്പ ഷെട്ടിയുടെയും ട്രെയ്‌നറാണ് വിനോദ്. ആനന്ദിന്റെ ദൃഢനിശ്ചയം തന്നെയാണ് ഈ വലിയ നേട്ടം ഉണ്ടാക്കിയതിന്റെ ഒന്നാമത്തെ കാരണം എന്നാണ് വിനോദ് പറയുന്നത്. ആദ്യത്തെ ഘട്ടത്തില്‍ ന്യൂട്രീഷ്യനിലാണ് ശ്രദ്ധിച്ചത്, പ്രോട്ടീന്‍, കാര്‍ബണും ഓക്സിജനും ഹൈഡ്രജനും ചേര്‍ന്നുള്ള ഊര്‍ജ്ജദായകമായ ഭക്ഷണം, ഫൈവര്‍ എന്നിവ കഴിപ്പിച്ചു. പിന്നെ അരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍വരെ നടക്കുവാന്‍ തുടങ്ങി ആനന്ദ്, ആദ്യ ചെറിയ ഗോളുകള്‍ വച്ചായിരുന്നു വര്‍ക്ക്ഔട്ട് പിന്നീട് ആനന്ദിന്റെ ആരോഗ്യവും ശരീര ശേഷിയും കണക്കാക്കി വര്‍ക്ക്ഔട്ട് ശേഷി വര്‍ദ്ധിപ്പിച്ചു.

ഒരു ദിവസത്തെ ആനന്ദിന്റെ ഭക്ഷണത്തിന്റെ അളവ് കര്‍ശ്ശനമായി 1200 കലോറിയായി കുറച്ചിരുന്നു. ഇത് പലപ്പോഴും ശാരീരികമായി ആനന്ദിനെ തളര്‍ത്തിയെങ്കിലും, അതില്‍ നിന്നും ആനന്ദ് നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്നു. ഇതിനോടൊപ്പം കൃത്യമായതും, കഠിനമായതുമായ വര്‍ക്ക് ഔട്ട് ആനന്ദ് പിന്‍തുടര്‍ന്നു. പിന്നീട് ഇത് ആനന്ദ് സ്വന്തം ആസ്വദിക്കാന്‍ തുടങ്ങി. ചില സമയങ്ങളില്‍ ഡയറ്റില്‍ നല്‍കിയ ഇളവുകള്‍ ആനന്ദിനെ വര്‍ക്ക് ഔട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു.മുകേഷ് അംബാനി - നിത അംബാനി ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ആനന്ദ് അംബാനി, ആകാശ് അംബാനി, ഇഷ അംബാനി എന്നിവരാണ് ഇവര്‍.

Other News in this category4malayalees Recommends