ധോണിയുടെ ഭാര്യ സാക്ഷിക്കെതിരെ കോടികളുടെ വഞ്ചനാക്കുറ്റത്തിന് കേസ്; സാക്ഷി വലിച്ചിഴക്കപ്പെട്ടതാണെന്നും ആരോപണം

A system error occurred.

ധോണിയുടെ ഭാര്യ സാക്ഷിക്കെതിരെ കോടികളുടെ വഞ്ചനാക്കുറ്റത്തിന് കേസ്; സാക്ഷി വലിച്ചിഴക്കപ്പെട്ടതാണെന്നും ആരോപണം
മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷിക്കെതിരെ കോടികളുടെ തട്ടിപ്പു കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 420 അനുസരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. സാക്ഷിയെ കൂടാതെ അരുണ്‍ പാണ്ഡെ, ശുഭാവതി പാണ്ഡെ, പ്രതിമ പാണ്ഡെ എന്നിവര്‍ക്കെതിരെയും വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

റിതി എംഎസ്ഡി അല്‍മോഡ് പ്രൈവറ്റ് ലിമിറ്റഡ് സഹ ഡയറക്ടര്‍മാരാണ് ഇവര്‍. ഈ കമ്പനി തങ്ങളുടെ ഷെയറുകള്‍ വാങ്ങിയതില്‍ കോടികള്‍ തിരിച്ചടക്കാനുണ്ടെന്ന് കാട്ടി ഡെന്നിസ് അറോറയെന്ന വ്യക്തിയാണ് പരാതി നല്‍കിയത്. തനിക്ക് ഒരു കമ്പനിയിലുണ്ടായിരുന്ന 69 ശതമാനം ഷെയറുകള്‍ വാങ്ങിയതില്‍ 11 കോടി രൂപ നല്‍കാനുണ്ടെന്നും എന്നാല്‍ ഇതുവരെയായി 2.25 കോടി രൂപ മാത്രമേ നല്‍കിയുള്ളൂ എന്നുമാണ് പരാതിക്കാരന്റെ ആരോപണം.

എന്നാല്‍ ഇത്തരത്തില്‍ ഷെയറുകള്‍ വാങ്ങിയിരുന്നുവെന്നും കരാറില്‍ പറഞ്ഞിരുന്നത് പോലെ മുഴുവന്‍ പണവും കൊടുത്തു തീര്‍ത്തുവെന്നുമാണ് റിഥി എം.എസ്.ഡി ആല്‍മോഡേ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ അരുണ്‍ പാണ്ഡേ വിശദീകരിക്കുന്നത്. മാത്രവുമല്ല സാക്ഷി കമ്പനിയില്‍ നിന്നും ഒരു വര്‍ഷം മുമ്പ് പിരിഞ്ഞു പോയതാണെന്നും ഇപ്പോള്‍ കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നു.

Other News in this category4malayalees Recommends