ധോണി ഗ്രൗണ്ടില്‍ മാത്രമല്ല റോഡിലും അമ്പരപ്പിക്കുന്നു ; ഹമ്മറോടിച്ചെത്തുന്ന ധോണിയെ നോക്കി അന്തം വിടുന്ന ന്യൂസിലന്‍ഡ് താരങ്ങളുടെ ചിത്രം വൈറല്‍

ധോണി ഗ്രൗണ്ടില്‍ മാത്രമല്ല റോഡിലും അമ്പരപ്പിക്കുന്നു ; ഹമ്മറോടിച്ചെത്തുന്ന ധോണിയെ നോക്കി അന്തം വിടുന്ന ന്യൂസിലന്‍ഡ് താരങ്ങളുടെ ചിത്രം വൈറല്‍
ഇന്ത്യയുടെ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണി റാഞ്ചി നിരത്തിലൂടെ ഹമ്മര്‍ ഓടിച്ചു പോകുന്നത് കണ്ട് എതിര്‍ ടീമായ ന്യൂസിലാന്‍ഡ് അന്തം വിട്ടിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഇന്ത്യാ ന്യൂസിലാന്‍ഡ് നാലാം ഏകദിന മത്സരം ധോണിയുടെ നാടായ റാഞ്ചിയിലാണ് നടക്കുന്നത്. മത്സരത്തിന് റാഞ്ചിയില്‍ പറന്നിറങ്ങി ടീം ബസ്സില്‍ ഹോട്ടലിലേക്ക് മടങ്ങവെയാണ് താരങ്ങള്‍ ഹമ്മറില്‍ പോകുന്ന എതിര്‍നായകനെ കണ്ടത്. ഹമ്മര്‍ ഓടിച്ച് മുന്നോട്ട് പോകുന്ന ധോണിയെ കണ്ട് വാ പൊളിച്ചിരിക്കുന്ന ടോം ലഥാമും റോസ് ടെയ്‌ലറുമാണ് ചിത്രത്തില്‍.

ഒരു കയ്യാല്‍ താടി തടവി വാഹനമോടിക്കുന്ന ധോണിയെയും ചിത്രത്തില്‍ കാണാം.ക്രിക്ക് ട്രാക്കര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം ഇതിനകം പതിനായിരത്തോളം പേര്‍ ഷെയര്‍ ചെയ്തു. എന്നാല്‍ ചിത്രം എടുത്തത് ആരെന്നു വ്യക്തമല്ല.മുമ്പേ തന്നെ ധോണിയുടെ വാഹനങ്ങളോടുള്ള താല്‍പര്യം വലിയ വാര്‍ത്തയായിരുന്നു.ധോണി വിലയേറിയ വാഹനങ്ങളുമായി റാഞ്ചിയിലൂടെ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ വലിയ വാര്‍ത്തയാകാറുണ്ട് .

Other News in this category4malayalees Recommends