കളമശേരിയില്‍ പീഡനത്തിന് ഇരയായ 14 കാരി മരിച്ചു ; മൂന്നു മാസം മുമ്പാണ് മസ്തിഷ്‌ക രോഗ ബാധിതയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്

കളമശേരിയില്‍ പീഡനത്തിന് ഇരയായ 14 കാരി മരിച്ചു ; മൂന്നു മാസം മുമ്പാണ് മസ്തിഷ്‌ക രോഗ ബാധിതയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്
അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്ന് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അസുഖബാധിതയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി മരിച്ചു.കളമശേരിയിലാണ് സംഭവം നടന്നത്.14 കാരിയാണ് മരണമടഞ്ഞത് .മൂന്നുമാസം മുമ്പ് മസ്തിഷ്‌ക രോഗ ബാധിതയായ പെണ്‍കുട്ടി പീഡനത്തിന് ഇരയാകുകയായിരുന്നു.ഛര്‍ദിയും വയറിളക്കവും ബാധിച്ച നിലയില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ 27നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യസ്ഥിതി മോശമായി ഇന്ന് പുലര്‍ച്ചെ മരിച്ചു.സെപ്തംബര്‍ 14നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത് .സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.ഇവര്‍ റിമാന്‍ഡിലാണ്.മെനിഞ്ചൈറ്റിസ് ബാധിതയായതിനാല്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി.പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

പീഡനംമൂലമാണോ രോഗം കൊണ്ടാണോ മരിച്ചതെന്ന കാര്യത്തില്‍ അന്വേഷണമുണ്ടാകും.പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

Other News in this category4malayalees Recommends