മൂന്നാംലോക മഹായുദ്ധം പടിവാതില്‍ക്കലെത്തിയെന്ന ഭയത്തില്‍ വിവിധ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങള്‍; യുദ്ധമുണ്ടാകുമെന്ന് ബ്രിട്ടീഷുകാരില്‍ 61 ശതമാനം പേരും യുഎസുകാരില്‍ 64 ശതമാനം പേരും ഡെന്‍മാര്‍ക്കുകാരില്‍ 45 ശതമാനം പേരും;ഞെട്ടിപ്പിക്കുന്ന പോള്‍ഫലം

A system error occurred.

മൂന്നാംലോക മഹായുദ്ധം പടിവാതില്‍ക്കലെത്തിയെന്ന ഭയത്തില്‍ വിവിധ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങള്‍; യുദ്ധമുണ്ടാകുമെന്ന് ബ്രിട്ടീഷുകാരില്‍ 61 ശതമാനം പേരും യുഎസുകാരില്‍ 64 ശതമാനം പേരും ഡെന്‍മാര്‍ക്കുകാരില്‍ 45 ശതമാനം പേരും;ഞെട്ടിപ്പിക്കുന്ന പോള്‍ഫലം
അടുത്തിടെ ലോകത്തിലെ വന്‍കിട രാജ്യങ്ങള്‍ തമ്മില്‍ വിവിധ പ്രശ്‌നങ്ങളുടെ പേരില്‍ ഉരസലുകള്‍ വര്‍ധിച്ചതോടെ മൂന്നാം ലോക മഹായുദ്ധം പടിവാതില്‍ക്കലെത്തിയെന്ന മുന്നറിയിപ്പുകള്‍ ഏറെയുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ മഹായുദ്ധം ഏത് നിമിഷം വേണമെങ്കിലും പൊട്ടിപ്പുറപ്പെടാമെന്നാണ് പാശ്ചാത്യരാജ്യങ്ങളില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. അതായത് ഈ വര്‍ഷം ലോകസമാധാനം ഊട്ടിയുറപ്പിക്കപ്പെടുന്നതിനേക്കാള്‍ സാധ്യത ലോകമഹായുദ്ധമാരംഭിക്കാനെന്നാണ് ഈ സര്‍വേഫലങ്ങള്‍ മുന്നറിയിപ്പേകുന്നത്. അതായത് 2017ല്‍ ഇതുവരെയില്ലാത്ത വിധം ഭീകാരാക്രമണങ്ങള്‍ ലോകമെങ്ങും നടക്കുമെന്നും ഈ സര്‍വേ ആപത് സൂചനയേകുന്നു.

ലോകമഹായുദ്ധത്തിനുള്ള തുടക്കങ്ങളെന്ന നിലയിലുള്ള സംഘര്‍ഷങ്ങള്‍ ഇപ്പോള്‍ തന്നെ വിവിധയിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട് കഴിഞ്ഞുവെന്നും ഇത് സര്‍വനാശം വിതയ്ക്കുന്ന മഹായുദ്ധമായി മാറാന്‍ അധികസമയമൊന്നും വേണ്ടെന്നുമാണ് വിവിധ പാശ്ചാത്യ രാജ്യങ്ങളിലുള്ളവരും ഇതുമായി ബന്ധപ്പെട്ട സര്‍വേയില്‍ ഭാഗഭാക്കായവരുമായ ജനങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.തങ്ങളുടെ ഭാവിയെപ്പറ്റി ജനങ്ങള്‍ക്ക് ഇപ്പോള്‍ മുമ്പില്ലാത്ത വിധം ഉത്കണ്ഠ വര്‍ധിച്ചുവെന്നാണ് ഈ പോള്‍ഫലം തെളിയിക്കുന്നത്. ലോകവ്യാപകമായുള്ള യുദ്ധമുണ്ടാകുമെന്ന് അവര്‍ നിരന്തരം ഭയക്കുന്നുണ്ട്. സിറിയയില്‍ വിവിധ ലോകശക്തികള്‍ വ്യത്യസ്ത പക്ഷം ചേര്‍ന്ന് പരസ്പരം പോരടിക്കുന്നത് ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

ഐസിസ് മിഡില്‍ ഈസ്റ്റില്‍ പിടിച്ച് നില്‍ക്കാനുള്ള പോരാട്ടം നടത്തുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതിന് പുറമെ അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധത്തിന് ഏത് നിമിഷവും ഒരുങ്ങിയാണ് ഇരുപക്ഷത്തും നിലയുറപ്പിച്ചിരിക്കുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് യുഗോവ് ഒമ്പത് പാശ്ചാത്യരാജ്യങ്ങളിലെ 9000 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് പോള്‍ നടത്തിയിരിക്കുന്നത്. ലോകമാകമാനമുള്ള സമാധാനത്തിന് യാതൊരു സാധ്യതയുമില്ലെന്നും യുദ്ധത്തിനാണ് കളമൊരുങ്ങുന്നതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ആശങ്കപ്പെടുന്നത്. യുഎസിലുള്ള നിരവധി പേര്‍ ലോകയുദ്ധം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് ഭയപ്പെടുന്നത്. എന്നാല്‍ ഫ്രാന്‍സ്, ജര്‍മന്‍, ബ്രിട്ടീഷ് ജനത തുടങ്ങിയവരും അശുഭാപ്തിവിശ്വാസികളാണ്.

ലോകം ഒരു മഹായുദ്ധത്തിന് അരികിലെത്തിയിരിക്കുന്നുവെന്നാണ് അമേരിക്കക്കാരില്‍ 64 ശതമാനവും വിശ്വസിക്കുന്നത്. എന്നാല്‍ അവിടെയുള്ള വെറും 15 ശതമാനം മാത്രമേ ലോകത്തില്‍ സമാധാനത്തിന്റെ സാധ്യതയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുള്ളൂ. എന്നാല്‍ ബ്രിട്ടീഷുകാരില്‍ 19 ശതമാനം പേര്‍ സമാധാനം പുലരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ബ്രിട്ടനിലെ 61 ശതമാനം പേര്‍ ലോകയുദ്ധമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സ്വീഡന്‍, ഫിന്‍ലാന്‍ഡ്, നോര്‍വേ, എന്നിവയടങ്ങിയ നോര്‍ഡിക് രാജ്യങ്ങളിലെ യുദ്ധസാധ്യതയുണ്ടാകുമെന്ന് വിശ്വസിക്കുന്നത് കുറവാണ്. ഡെന്‍മാര്‍ക്കുകാരില്‍ 39 ശതമാനം സമാധാനമുണ്ടാകുമെന്നും 45 ശതമാനം പേര്‍ യുദ്ധമുണ്ടാകുമെന്നും വിശ്വസിക്കുന്നവരാണ്. യുഎസ്, ഫ്രാന്‍സ്, എന്നീ രാജ്യങ്ങളിലെ ജനങ്ങളാണ് കടുത്ത യുദ്ധഭീതി പുലര്‍ത്തുന്നതെന്നാണ് യുഗോവ് ഡയറക്ടര്‍ ഓഫ് പൊളിറ്റിക്കല്‍ ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചായ ആന്റണി വെല്‍സ് വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends