യുസ് നേവിയെ വന്‍തോതില്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി ഡൊണാള്‍ഡ് ട്രംപ്; ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വികസിപ്പിക്കല്‍; ലക്ഷ്യം നേവിയ്ക്ക് 355 പടക്കപ്പലുകള്‍ ലഭ്യമാക്കി റഷ്യ-ചൈന ഭീഷണിയെ നേരിടല്‍; 5.5 ബില്യണ്‍ ഡോളര്‍ വേണ്ടി വരും

A system error occurred.

യുസ് നേവിയെ വന്‍തോതില്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി ഡൊണാള്‍ഡ് ട്രംപ്; ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വികസിപ്പിക്കല്‍; ലക്ഷ്യം നേവിയ്ക്ക് 355 പടക്കപ്പലുകള്‍ ലഭ്യമാക്കി റഷ്യ-ചൈന ഭീഷണിയെ നേരിടല്‍;  5.5 ബില്യണ്‍ ഡോളര്‍ വേണ്ടി വരും

ശീതയുദ്ധത്തിന് ശേഷം യുസ് നേവിയെ വന്‍തോതില്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും യുഎസിന് നേരെ വര്‍ധിച്ച് വരുന്ന ഭീഷണിയെ ചെറുക്കുന്നതിനായി നേവിയ്ക്ക് കൂടുതല്‍ പടക്കപ്പലുകള്‍ സജ്ജമാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. നേവിയുടെ 355 ഷിപ്പ് പ്രൊപ്പോസല്‍ കഴിഞ്ഞ മാസമായിരുന്നു റിലീസ് ചെയ്തിരുന്നത്.


കാംപയിന്‍ സമയത്ത് വ്യക്തമാക്കിയതിനേക്കാള്‍ കൂടുതല്‍ കപ്പലുകള്‍ രാജ്യത്തിന് വേണ്ടി ഒരുക്കാനാണ് ട്രപ് ശ്രമം തുടങ്ങിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഇതിന് പുറമെ ഷിപ്പ് യാര്‍ഡുകളും അതിനനുസരിച്ച് വികസിപ്പിക്കുന്നതാണ്. കടുത്ത രീതിയിലുള്ള ബജറ്റ് വെട്ടിക്കുറയ്ക്കല്‍ മൂലം ഷിപ്പ് യാര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ അനുദിനം വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന കാലവുമാണിതെന്നും അതിനാല്‍ വേണ്ടത്ര ഫണ്ട് ലഭ്യമാക്കേണ്ടതുണ്ടൈന്നും ട്രംപ് ശക്തമായി വാദിക്കുന്നു.

മൈനയിലെ ബാത്തിലുള്ള അയര്‍ണവര്‍ക്ക്‌സുകളും തൊഴിലാളികളും തങ്ങളുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നുണ്ടെന്നും അതിനാല്‍ പുതിയ കപ്പലുകള്‍ക്കായി കൂടുല്‍ ഫണ്ട് ആവശ്യപ്പെടുന്നുവെന്നും ട്രംപ് പറയുന്നു 355 പടക്കപ്പലുകളെന്ന നേവിയുടെ ലക്ഷ്യത്തിലെത്തണമെങ്കില്‍ അധികമായി 5 ബില്യണ്‍ ഡോളര്‍ മുതല്‍ 5.5 ബില്യണ്‍ ഡോളര്‍ വരെ ഒരു വര്‍ഷത്തേക്ക് ആവശ്യമായി വരുന്നതാണെന്നാണ് നേവല്‍ അനലിസ്റ്റായ റൊണാള്‍ഡ് ഓ റൗര്‍ക്കെ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസില്‍ പറഞ്ഞിരിക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷ ശരിയായ വണ്ണം ഉറപ്പ് വരുത്തണമെങ്കില്‍ കൂടുതല്‍ കപ്പലുകള്‍ അത്യാവശ്യമാണെന്നാണ് ഷിപ്പ് ബില്‍ഡേര്‍സ്‌കൗണ്‍സില്‍ ഓഫ് അമേരിക്ക പ്രസിഡന്റായ മാത്യു പാക്‌സ്ടണ്‍ പറയുന്നത്. പ്രധാനപ്പെട്ട നേവി ഷിപ്പ് ബില്‍ഡര്‍മാരെ പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍ ആണിത്.റഷ്യയും ചൈനയും അവരുടെ നേവിയെ വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നുംഅതിനനുസരിച്ച് അമേരിക്കയും ഒരുങ്ങണമെന്നും അദ്ദേഹ പറയുന്നു.

Other News in this category4malayalees Recommends