ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിച്ചു

A system error occurred.

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിച്ചു
മസ്‌കറ്റ്: തലസ്ഥാന നഗരിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ കെ ജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ സംബന്ധമായ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മസ്‌കറ്റ്, ദാര്‍സൈത്ത്, വാദി കബീര്‍, സീബ്, ഗുബ്ര, മബേല ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ 4,000ത്തില്‍ പരം അപേക്ഷകളാണ് ലഭിച്ചത്. മുഴുവന്‍ വിദ്യാര്‍ഥികളും അഡ്മിഷന്‍ നല്‍കാന്‍ ബി ഒ ഡിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ ലഭിച്ചത് 4,700 ഓണ്‍ലൈന്‍ അപേക്ഷകളാണ്. ആറ് സ്‌കൂളുകളിലുമായി 45,000ത്തിലധികം വിദ്യാര്‍ഥികളാണ് കെ ജി മുതല്‍ പ്ല്‌സ് ടു തലം വരെ പഠനം നടത്തുന്നത്. കെ ജി മുതല്‍ ഗ്രേഡ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്നതെന്ന് ബി ഒ ഡി വ്യക്തമാക്കി.

ഗുബ്രയില്‍ ആരംഭിച്ച മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ബ്രാഞ്ചിലേക്കുള്ള അഡ്മിഷന്‍ ഇത്തവണയുമുണ്ട്. ഇത് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കെ ജി പ്രവേശം സാധ്യമാക്കും. ആദ്യ നറുക്കെടുപ്പ് മാര്‍ച്ച് പകുതിയോടെ നടക്കും. ഒഴിവ് വരുന്ന സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് ഏപ്രില്‍ ആദ്യ വാരത്തില്‍ നടക്കും.
Other News in this category4malayalees Recommends