ബുള്റ്റ് പ്രൂഫ് കാറോ വന്‍ സുരക്ഷാ സംവിധാനമോ തനിക്ക് വേണ്ട ; ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനായില്ലെങ്കില്‍ സന്ദര്‍ശന യാത്ര തന്നെ എന്തിനാണെന്ന് ഫ്രാന്‍സിസ് പോപ്

A system error occurred.

ബുള്റ്റ് പ്രൂഫ് കാറോ വന്‍ സുരക്ഷാ സംവിധാനമോ തനിക്ക് വേണ്ട ; ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനായില്ലെങ്കില്‍ സന്ദര്‍ശന യാത്ര തന്നെ എന്തിനാണെന്ന് ഫ്രാന്‍സിസ് പോപ്
ഏറ്റവും ജനകീയനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജീവിത ശൈലികൊണ്ടും ജനസമ്പര്‍ക്കം കൊണ്ടും വ്യത്യസ്ഥത പുലര്‍ത്തുന്ന വ്യക്തിയാണ് . തീവ്രവാദികള്‍ ഉള്‍പ്പെടെ ആക്രമണ ഭീഷണി ഉയര്‍ത്തിയിട്ടും യാത്രാവേളയില്‍ വന്‍ സുരക്ഷയോ ബുള്ളറ്റ് പ്രൂഫ് കാറുകളോ വേണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചിരിക്കുകയാണ് . ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ അങ്ങനൊരു യാത്ര വേണ്ടെന്നാണു താന്‍ ആദ്യം മുതല്‍ സ്വീകരിച്ചിട്ടുള്ള നിലപാടെന്നും മാര്‍പാപ്പ പറഞ്ഞു.

റോമിലെ പള്ളികള്‍ സന്ദര്‍ശിക്കുമ്പോള്‍ മാര്‍പാപ്പ തന്റെ ഫോര്‍ഡ് ഫോക്കസ് കാറിലാണു സഞ്ചരിക്കുക.വിദേശത്തു പോകുമ്പോഴും സാധാരണ കാറുകളിലാണു സഞ്ചരിക്കുക. താന്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു അറിയാമെന്നും എന്നാല്‍ ജനങ്ങളോട് അടുത്തിടപഴകുവാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് വന്‍ സുരക്ഷ സന്നാഹം നിരസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ് തീവ്രവാദികള്‍ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സുരക്ഷയില്‍ ഏവരും ആശങ്കയിലാണ് .എന്നാല്‍ ജനങ്ങളുമായി അടുപ്പം നിലനിര്‍ത്താതെ മുന്നോട്ട് പോകാനാകില്ലെന്നും തന്റെ സുരക്ഷയേക്കാള്‍ വലുതാണ് ഇക്കാര്യമെന്നും പോപ് വ്യക്തമാക്കുന്നു.

2013 ല്‍ സ്ഥാനമേറ്റശേഷം 17 യാത്രകളിലായി 25 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള മാര്‍പാപ്പയുടെ യാത്രകളെക്കുറിച്ചുള്ള 'ട്രാവലിങ്' എന്ന പുസ്തകത്തിന്റെ അവതാരികയിലാണ് പോപ് ഇക്കാര്യം വിശദീകരിക്കുന്നത്. ആന്‍ഡ്രിയ ടൊര്‍ണീലി എന്ന ഇറ്റാലിയന്‍ എഴുത്തുകാരനാണ് പുസ്തകത്തിന്റെ രചയിതാവ്.

Other News in this category4malayalees Recommends