കുരുന്നു കൈയ്യില്‍ തോക്ക് നല്‍കി ഐഎസ് ക്രൂരത വീണ്ടും ; നാലു വയസ്സുകാരന്‍ തടവുകാരന്റെ നേര്‍ക്ക് വെടി ഉതിര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടു

A system error occurred.

കുരുന്നു കൈയ്യില്‍ തോക്ക് നല്‍കി ഐഎസ് ക്രൂരത വീണ്ടും ; നാലു വയസ്സുകാരന്‍ തടവുകാരന്റെ നേര്‍ക്ക് വെടി ഉതിര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടു
കുട്ടികളെ തോക്കുപയോഗിക്കാന്‍ പരിശീലിപ്പിക്കുന്ന ക്രൂരത ഐഎസ് നാളുകളായി തുടങ്ങിയിട്ട് .ചെറു പ്രായത്തില്‍ അവര്‍ക്ക് ആ ക്രൂരതയുടെ ആഴം പോലും തിരിച്ചറിയാതെ പോകുന്നു.സിറിയയില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട തടവുകാരന് നേരെ നാലുവയസ്സുകാരന്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ഐഎസ് പുറത്തുവിട്ടു.പൊട്ടി നശിച്ച പന്തുകള്‍ക്ക് നടുവിലൂടെ നടന്നുവരുന്ന കുട്ടിയെ വീഡിയോയില്‍ കാണാം. തടവുകാരനെ വേലിയുമായി ചേര്‍ത്ത് ബന്ധിച്ചിരിക്കുകയാണ്.കുട്ടിയുടെ കൈയില്‍ ഒരാള്‍ തോക്ക് ഏല്‍പ്പിക്കുന്നു.തടവുകാരന്‍ തലയ്ക്ക് നേരെ കുട്ടി ഉന്നം പിടിക്കുന്നതും വെടിയുതിര്‍ത്തുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

തടവുകാരെ വധിക്കാന്‍ കുട്ടികളെ ഉപയോഗിക്കുന്ന ഐഎസ് വിഡിയോ എന്ന പേരിലാണ് ഇതു പോസ്റ്റ് ചെയ്തിരിക്കുന്നത്.മൊസൂളിലെ പാലത്തിന്റെ നിയന്ത്രണം ഇറാഖ് സൈന്യം ഏറ്റെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.ടൈഗ്രിസ് നദിക്ക് കുറുകെയുള്ള നാലാമത്തെ പാലവും ഇതോടെ സൈന്യത്തിന്റെ നിയന്ത്രണത്തിലായി.പാലം പിടിച്ചടുത്തത് ഇറാഖ് സൈനീക തലവന്‍ സ്ഥിരീകരിച്ചു.

ഇതിനിടയിലും ഐഎസ് വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തങ്ങള്‍ തോറ്റിട്ടില്ലെന്ന് കാണിക്കാനാണെന്ന വാദവും ഉയരുന്നുണ്ട് .

Other News in this category4malayalees Recommends