ഒട്ടകം പരിപാലനത്തിനായി പ്രവാസികളെ നിയോഗിക്കാമെന്ന് ഒമാന്‍ മാനവവിഭവശേഷി മന്ത്രി ഷെയ്ക് അബ്ദുളള ബിന്‍ നാസര്‍ അല്‍ ബക്രി

A system error occurred.

ഒട്ടകം പരിപാലനത്തിനായി  പ്രവാസികളെ നിയോഗിക്കാമെന്ന് ഒമാന്‍ മാനവവിഭവശേഷി മന്ത്രി ഷെയ്ക് അബ്ദുളള ബിന്‍ നാസര്‍ അല്‍ ബക്രി
മസ്‌ക്കറ്റ്: ഒട്ടകസംരക്ഷണത്തിനായി പ്രവാസികളെ നിയമിക്കാമെന്ന് മാനവവിഭശേഷി മന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ നാസര്‍ അള്‍ ബക്രി. പത്ത് ഒട്ടകങ്ങളില്‍ കുറയാത്തവര്‍ക്ക് ഒരു പ്രവാസി തൊഴിലാളിയെ നിയമിക്കാം. 25ല്‍ കൂടുതലുളളവര്‍ക്ക് രണ്ട് പേരെയും ഇത്തരത്തില്‍ നിയമിക്കാനാകും. ഒമാന്‍ ക്യാമല്‍ റെസിംഗ് ഫെഡറേഷന്റെ നിബന്ധനകള്‍ക്ക് വിധേയമായി ആയിരിക്കണം ഇത്.

ഇതിനായി മാനവിഭവശേഷി മന്ത്രാലയത്തില്‍ നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇതിനൊപ്പം കൃഷി-മത്സ്യമന്ത്രാലയത്തില്‍ നിന്നുളള അനുമതി പത്രവും സമര്‍പ്പിക്കണം. ഇതിന് പുറമെ നിര്‍ദ്ദിഷ്ട ഫീസും അടയ്ക്കണം.
Other News in this category4malayalees Recommends