ബ്രിട്ടീഷ് കൊളംബിന്‍ സ്ത്രീയ്ക്ക് രക്തം സ്വീകരിച്ചതിലൂടെ ഹെപ്പറ്റൈറ്റിസ് സി പകര്‍ന്നു, ഇവര്‍ക്ക് വേണ്ട മരുന്ന് നല്‍കാനാകില്ലെന്ന് അധികൃതര്‍

A system error occurred.

ബ്രിട്ടീഷ് കൊളംബിന്‍ സ്ത്രീയ്ക്ക് രക്തം സ്വീകരിച്ചതിലൂടെ ഹെപ്പറ്റൈറ്റിസ് സി പകര്‍ന്നു, ഇവര്‍ക്ക് വേണ്ട മരുന്ന് നല്‍കാനാകില്ലെന്ന് അധികൃതര്‍
ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ രക്തം മാറ്റി വച്ചതിലൂടെ ഹെപ്പറ്റൈറ്റിസ് സി ബാധിച്ച വനിതയ്ക്ക് മരുന്ന് നല്‍കാനാകില്ലെന്ന് അധികൃതര്‍. വന്‍ വില വരുന്ന ഈ മരുന്ന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഈ അസുഖം തന്നെ ആകെ തകര്‍ത്തതെന്ന് നിക്കി ഡേവിസ് എന്ന ഈ സ്ത്രീ പറയുന്നു. കടുത്ത തലവേദനയും കരള്‍ പ്രശ്‌നവും ഇവരെ വല്ലാതെ അലട്ടുന്നുണ്ട്. 95ശതമാനം പേരുടെയും അസുഖം മാറ്റിയ മരുന്നാണ് ഹര്‍വോണി എന്നത്. ഈ മരുന്നിനെ കുറിച്ചുളള അറിവ് ഈ അമ്പത്തിനാലുകാരിയില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. നടി പമേല ആന്‍ഡേഴ്‌സണ്‍ പോലും ഈ മരുന്ന് ഉപയോഗിച്ച് തന്റെ അസുഖം മാറ്റിയതായി വെളിപ്പെടുത്തി.

ഗിലീഡ് സയന്‍സ് ആണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തിട്ടുളളത്. പന്ത്രണ്ട് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മൂന്ന് മാസം കഴിഞ്ഞ് ഈ വൈറസ് രക്തത്തില്‍ കണ്ടെത്താനായില്ലെങ്കില്‍ അസുഖം നിശേഷം മാറിയതായി കണക്കാക്കാം. ഈ മരുന്നിന്റെ വിജയം മൂലം ഇത് വളരെ വേഗത്തില്‍ വിറ്റ് പോകുന്നുമുണ്ട്. കമ്പനിയ്ക്ക് ഇത് കോടിക്കണക്കിന് രൂപയുടെ ലാഭവും ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്.

ഈ മരുന്നിനുളള ചെലവ് വഹിക്കണമെന്നാവശ്യവുമായി നിക്കി ഫാര്‍മകെയറിനെ സമീപച്ചു. ഓരോ രോഗിയ്ക്കും ഈ മരുന്ന് നല്‍കണമെങ്കില്‍ 140000 ഡോളര്‍ വേണം. അത് കൊണ്ട് ഇത് നല്‍കാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്. പ്രവിശ്യയില്‍ മൊത്തം 70000 പേര്‍ക്ക് ഹൈപ്പറ്റൈറ്റിസ് സി സ്ഥീരികരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയവും പറയുന്നു. ഇവരില്‍ കരളിലെ അര്‍ബുദാവസ്ഥയിലെത്തിയവര്‍ക്ക് കരള്‍ മാറ്റി വയ്ക്കുകയും വേണ്ടതുണ്ട്.

ഹെപ്പറ്റൈറ്റിസ് സി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുളളത് കൊണ്ട് തന്നെ ഈ മരുന്ന് കൊണ്ട് ഇവരെയെല്ലാം ചികിത്സിക്കുന്നത് അപ്രായോഗികമാണ്. എന്നാല്‍ അധികൃതരുടെ കുറ്റം കൊണ്ട് ഈ രോഗം വന്ന തനിയ്ക്ക് ചികിത്സ നിഷേധിക്കുന്നത് ശരിയല്ലെന്നാണ് നിക്കി ഡേവിസിന്റെ ആരോപണം. ഇവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നിലൂടെ അസുഖം മാറാനുളള സാധ്യത വെറും മുപ്പത്ശതമാനം മാത്രമാണ്.

പതിനാറ് വയസുളളപ്പോഴുണ്ടായ ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് സ്വീകരിച്ച രക്തമാണ് ഇവരെ രോഗിയാക്കിയത്. മുപ്പത് വയസുളളപ്പോള്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Other News in this category4malayalees Recommends