ഇന്ത്യയിലെ യുഎസ് അംബാസിഡറായി ആഷ്‌ലെ ടെല്ലിസിനെ നിയമിക്കാനുള്ള സാധ്യത ശക്തമായി; മുംബൈയില്‍ ജനിച്ച് പഠിച്ച് യുഎസ് പൗരനായ ടെല്ലിസിന്റെ നോമിനേഷനെ സ്വാഗതം ചെയ്ത് ഇന്ത്യ; ഉന്നതസ്ഥാനത്തെത്തുന്നത് ഇന്ത്യ-അമേരിക്ക ബന്ധം വളര്‍ത്താന്‍ യത്‌നിച്ചയാള്‍

A system error occurred.

ഇന്ത്യയിലെ യുഎസ് അംബാസിഡറായി ആഷ്‌ലെ ടെല്ലിസിനെ നിയമിക്കാനുള്ള സാധ്യത ശക്തമായി; 	മുംബൈയില്‍ ജനിച്ച് പഠിച്ച് യുഎസ് പൗരനായ ടെല്ലിസിന്റെ നോമിനേഷനെ സ്വാഗതം ചെയ്ത് ഇന്ത്യ; ഉന്നതസ്ഥാനത്തെത്തുന്നത് ഇന്ത്യ-അമേരിക്ക  ബന്ധം വളര്‍ത്താന്‍ യത്‌നിച്ചയാള്‍
ഇന്ത്യയിലെ യുഎസ് അംബാസിഡറായി ആഷ്‌ലെ ടെല്ലിസിനെ നിയമിക്കുമെന്നുള്ള സൂചന ശക്തമായി.മുംബൈയില്‍ ജനിച്ച ടെല്ലിസിനെ തന്നെ ഈ സ്ഥാനത്തേക്ക് അവരോധിക്കുന്നതിനുള്ള ശക്തമായ സാധ്യതയാണ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇതിന് പുറമെ ഇന്ത്യയില്‍ തന്നെ വിദ്യാഭ്യാസം നേടിയ നയതന്ത്ര വിദഗ്ധനാണ് ഇദ്ദേഹമെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ റിച്ചാര്‍ഡ് വെര്‍മയാണ് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍. ഒബാമ നിയമിച്ച ഈ അംബാസിഡര്‍ ജനുവരി 20ന് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമൊഴിയുമെന്നാണ് കരുതുന്നത്.

55കാരനായ ടെല്ലിസ് നിലവില്‍ കാന്‍നെജി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിലെ സീനിയര്‍ ഫെല്ലോയാണ്. മുംബൈയൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ ഇദ്ദേഹം ഗ്രാജ്വേറ്റ് പഠനത്തിനായിരുന്നു യുഎസിലെത്തിയിരുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലായിരുന്നു പഠനം. ഇന്ത്യയിലെ മുന്‍ യുഎസ് അംബാസിഡറായിരുന്ന റോബര്‍ട്ട് ബ്ലാക്ക് വില്ലിന്റെ മുതിര്‍ന്ന ഉപദേശകനായി 2001 മുതല്‍ 2003 വരെ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ഇതിന് പുറമെ യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്റ്റാഫില്‍ പ്രസിഡന്റ് ബുഷിന്റെ കാലത്ത് സ്‌പെഷ്യല്‍ അസിസ്റ്റന്റായും ടെല്ലിസ് പ്രവര്‍ത്തിച്ചിരുന്നു. സിവിലിയന്‍ന്യൂക്ലിയര്‍ ഡീലുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യയുമായി നടത്തിയ ഡീലിലെ വിലപേശലില്‍ ഇദ്ദേഹം മുഖ്യ പങ്ക് വഹിച്ചിരുന്നു.

ടെല്ലിസിന്റെ ഇന്ത്യന്‍ ബന്ധവും ഇവിടെ പ്രവര്‍ത്തിച്ചുള്ള പരിചയവും പ രിഗണിക്കുമ്പോള്‍ അദ്ദേഹത്തിനുള്ള സാധ്യത ശക്തമാവുന്നുണ്ട്. ടെല്ലിസിന്റെ നോമിനേഷന്‍ സാധ്യതയെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ നോമിനേഷന് സെനറ്റിന്റെ അംഗീകാരം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇദ്ദേഹം ഇന്ത്യന്‍ അമേരിക്കക്കാരനായത് കൊണ്ട് മാത്രമല്ല ഇന്ത്യയ്ക്ക് ഇദ്ദേഹം പ്രിയങ്കരനാകുന്നത്. മറിച്ച് ഇന്ത്യ അമേരിക്ക ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചതിനാലുമാണ്. ഇരു രാജ്യങ്ങളുടെയും പ്രതിരോധപരവും നയപരവുമായ ബന്ധങ്ങളെ വളര്‍ത്താന്‍ ടെല്ലിസ് നിരന്തരം പ്രയത്‌നിച്ചതും ഇന്ത്യയ്ക്ക് ഇദ്ദേഹത്തിനോടുള്ള പ്രീതി വര്‍ധിപ്പിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends