യുകെയിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനം ചരിത്രം കുറിച്ചു; ടോം ആദിത്യയും സിനിമാതാരം എം.ആര്‍.ഗോപകുമാറും ചേര്‍ന്ന് ക്ലബിന് തിരിതെളിയിച്ചു; കൊടിയേറ്റത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി

A system error occurred.

യുകെയിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനം ചരിത്രം കുറിച്ചു;  ടോം ആദിത്യയും സിനിമാതാരം എം.ആര്‍.ഗോപകുമാറും ചേര്‍ന്ന് ക്ലബിന് തിരിതെളിയിച്ചു; കൊടിയേറ്റത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി

CLICK HERE TO VIEW MORE PICTURES


ബ്രിസ്റ്റോളിലെ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ വേദിയില്‍ വച്ച് ഇന്നലെ നടന്നു. യുകെയിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബെന്ന പ്രത്യേകത ഇനി ഇതിന് സ്വന്തം. നിറപ്പകിട്ടാര്‍ന്ന ചടങ്ങില്‍ വച്ച് യുകെ മലയാളികളുടെ അഭിമാനമായ ഏവണ്‍ സോമര്‍സെറ്റ് പോലീസ് അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കൗണ്‍സിലര്‍ ടോം ആദിത്യയും പ്രശസ്ത സിനിമാതാരം എം.ആര്‍. ഗോപകുമാറുമാണ് ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ച് മണിക്ക് വെസ്റ്റ്ബറി ട്രിമിലെ ന്യൂമാന്‍സ് ഹാളില്‍ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങില്‍ ഡയമണ്ട് ക്ലബിന്റെ പ്രസിഡന്റ് ജോഷി ജോര്‍ജ് അധ്യക്ഷ പ്രസംഗവും സെക്രട്ടറി നോയിച്ചന്‍ അഗസ്റ്റിന്‍ സ്വാഗതവും പറഞ്ഞു. ചടങ്ങിന് ജസ്റ്റിന്‍ തോമസ്, പ്രോഗ്രാം കോ ഓഡിനേറ്റര്‍ സോണി ജോസഫ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബാബു ജെയിംസ്, എം.കെ രാജുമോന്‍, ബിജു ജോസഫ്, മനോജ് വര്‍ഗീസ്, ജോയ് കെ മാത്യൂ, വിന്‍സന്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് യുകെയിലെ പ്രശസ്ത ഗായകരായ അനു ചന്ദ്രന്‍, സുദീപ് കുമാര്‍ , അനീഷ് ജോര്‍ജ്, ടെസി, രഞ്ജിത്ത്, തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.കൂടാതെ കലാമണ്ഡലം ശില്‍പയുടെ നേതൃത്ത്വത്തിലുള്ള നൃത്തനൃത്യങ്ങളും ചടങ്ങിന് നിറച്ചാര്‍ത്തേകി. ചടങ്ങ് അവിസ്മരണീയമാക്കാനായി ഡോ. ലീന മേനോന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് ഡാന്‍സും അരങ്ങേറിയിരുന്നു.


ഏവര്‍ക്കും മാതൃകയാകുന്ന ഒരു പ്രൈവറ്റ് ക്ലബ് സ്ഥാപിക്കുകയെന്ന ബ്രിസ്റ്റോള്‍ മലയാളികളുടെ എക്കാലത്തെയും ആഗ്രഹവും സ്വപ്നവുമാണിന്നലെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. അതിന് വേണ്ടി ദീര്‍ഘകാലമായി അവര്‍ നടത്തിയ പ്രയത്‌നത്തിനാണ് ഇപ്പോള്‍ തിരിതെളിഞ്ഞിരിക്കുന്നത്. പ്രൗഢഗംഭീരമായ ഉദ്ഘാനടച്ചടങ്ങിന് തന്റെ ജന്മസിദ്ധമായ അഭിനയപ്രതിഭ കൊണ്ട് ലോകമാകമാനമുള്ള മലയാളികളുടെ ഇടയില്‍ സ്ഥാനം പിടിച്ച അഭിനയപ്രതിഭ പ്രമുഖ ചലചിത്ര-സീരിയല്‍ താരം എംആര്‍.ഗോപകുമാറെത്തിയത് പ്രത്യേക പകിട്ടേകിയിരുന്നു.

ഡയമണ്ട് ക്ലബിന്റെ ഉദ്ഘാനടചടങ്ങിന്റെ ഔപചാരികമായ നടപടിക്രമങ്ങള്‍ക്ക് ശേഷം വേദിയില്‍ കലയുടെ കേളികൊട്ടുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി നൃത്തത്തിന്റെ അവസാന വാക്കായ കേരള കലാമണ്ഡലത്തിന്റെ പാരമ്പര്യം പേറുന്ന പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ശില്‍പയുടെ ലാസ്യനടനത്തിന്റെ നൂപുരധ്വനികളുയര്‍ന്നിരുന്നു. കേരളകലാമണ്ഡലത്തിന്റെ ഈറ്റില്ലത്തില്‍ നിന്നും നൃത്തച്ചുവടുകളുറപ്പിച്ച കൈരളിയുടെ അനുഗ്രഹീതയായ ഈ നര്‍ത്തകി ഈ വേദിയില്‍ വിവിധ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ച് ഏവരുടെയും കൈയടി നേടിയിരുന്നു. തുടര്‍ന്നാണ് സപ്തസ്വരങ്ങളുടെ സിംഫണി തീര്‍ത്ത് സംഗീത സദ്യയും ബോളിവുഡ് നൃത്തത്തിന്റെ ചടുലതാളവും വേദിയ സമ്പുഷ്ടമാക്കിയത്. ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനത്തിന് മുമ്പുതന്നെ ഈ കൂട്ടായ്മയ്ക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്ത് കൊണ്ട് പ്രമുഖ മലയാളി ബിസിനസ് സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്. അലയഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ഡയമണ്ട് ക്ലബിന്റെ ഒരു മെഗാസ്‌പോണ്‍സറായി രംഗത്തെത്തിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഡ് ഫിനാന്‍സിംഗ് കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡാണ് മറ്റൊരു മെഗാസ്പോണ്‍സര്‍.


ഇവരെ കൂടാതെ യുകെയിലെ അറിയപ്പെടുന്ന സോളിസിറ്റേര്‍സ് ആയ ലെജന്‍ഡ് സോളിസിറ്റേര്‍സ്,ലോ ആന്‍ഡ് ലോയേര്‍സ് സോളിസിറ്റേര്‍സ്, ഗ്ലോബല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍, ഗ്ലോബല്‍ ഫുഡ് മാര്‍ട്ട് ബ്രിസ്റ്റോള്‍, ഏദന്‍ ജനറല്‍ സ്റ്റോര്‍സ് ഫില്‍ട്ടന്‍ തുടങ്ങിയ സ്ഥാപനങ്ങളും ഡയമണ്ട് ക്ലബിന്റെ സ്‌പോണ്‍സര്‍മാരായി മുന്നോട്ട് വന്നിരുന്നു. ഇവര്‍ക്ക് പുറമെ മറ്റ് നിരവധി സ്ഥാപനങ്ങളും ക്ലബിനെ കൈപിടിച്ച് കയറ്റാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. സമീപഭാവിയില്‍ ഈ ക്ലബ് വളരെയധികം ചലനങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.


നീതിപൂര്‍വകമായ നിയമാവലി പിന്തുടര്‍ന്ന് കൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഫസ്റ്റം കം ഫസ്റ്റ് സെര്‍വ് എന്ന രീതിയിലായിരിക്കും ക്ലബിന്റെ ദൈനംദിന പ്രവര്‍ത്തനം. അതായത് ഇതില്‍ ആദ്യം അംഗങ്ങളാകുന്നവരായിരിക്കും ആദ്യഘട്ടത്തിലെ ഭാരവാഹികള്‍. തുടര്‍ന്ന് പിന്നീടുള്ള ടേമുകളില്‍ ഓരോ അംഗത്തെയും ഭാരവാഹികളാക്കുമെന്നുറപ്പാണ്. കുടുംബം, ബിസിനസ്,യാത്ര എന്നീ മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ക്ലബ് പ്രവര്‍ത്തിക്കുക. അതായത് കുടുംബബന്ധങ്ങള്‍ ഊട്ടി വളര്‍ത്തുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ലബ് ഊന്നല്‍ കൊടുക്കുന്നതാണ്. മെമ്പര്‍മാര്‍ക്ക് വ്യത്യസ്തമായ സ്ഥലങ്ങളെ അടുത്തറിയാനുള്ള യാത്രകള്‍ കാലാകാലങ്ങളില്‍ ക്ലബ് സംഘടിപ്പിക്കുന്നതാണ്.


അംഗങ്ങള്‍ക്ക് ഒന്നു ചേര്‍ന്ന് മാന്യമായ ഏത് ബിസിനസ് സംരംഭങ്ങളുമാരംഭിക്കാന്‍ ക്ലബ് വേദിയൊരുക്കുമെന്നും ഭാരവാഹികള്‍ അറിയിക്കുന്നു. ഡയമണ്ട് ക്ലബിന്റെ ആദ്യ പ്രസിഡന്റായിരിക്കുന്നത് ജോഷി ജോണും സെക്രട്ടറിയായിരിക്കുന്നത് നോയിച്ചന്‍ അഗസ്റ്റിനുമാണ്. ട്രഷറര്‍ ആയി ജസ്റ്റിന്‍ മന്‍ജലിയും എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ബാബു സിറിയക്ക്ജെയിംസ്, ബിജു ജോസഫ്, രാജുമോന്‍ കുര്യാക്കോസും സ്ഥാനമേറ്റിട്ടുണ്ട്.

Other News in this category4malayalees Recommends