പാക്കിസ്ഥാന്‍ ' ചുമ്മാ തള്ളിറക്കിയതോ ' ? പാക് ആണവ മിസൈല്‍ പരീക്ഷണം വ്യാജമായിരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് ; അങ്ങനെ ഒരു മിസൈല്‍ പരീക്ഷണം നടന്നിട്ടേയില്ല ?

A system error occurred.

പാക്കിസ്ഥാന്‍ ' ചുമ്മാ തള്ളിറക്കിയതോ ' ? പാക് ആണവ മിസൈല്‍ പരീക്ഷണം വ്യാജമായിരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് ; അങ്ങനെ ഒരു മിസൈല്‍ പരീക്ഷണം നടന്നിട്ടേയില്ല ?
ഇന്ത്യയുടെ സ്വന്തം ബ്രഹ്മോസിനെ വെല്ലുവിളിക്കാനായി പാക്കിസ്ഥാന്‍ നടത്തിയെന്ന് അവകാശവാദമുന്നയിക്കുന്ന ആണവ മിസൈല്‍ പരീക്ഷണം വ്യാജമാണെന്ന് സൂചന നല്‍കി ഇന്ത്യന്‍ നാവിക സേന.തിങ്കളാഴ്ച ഇന്ത്യാ മഹാസമുദ്രത്തില്‍ പാക്കിസ്ഥാന്‍ ഒരു മിസൈല്‍ പരീക്ഷണവും നടത്തിയിട്ടില്ലെന്നത് വ്യക്തമാണഅ .ട്വിറ്ററിലൂടെയാണ് ബാബര്‍-3 ആണവ മിസൈല്‍ പരീക്ഷണത്തിന്റെ വീഡിയോ പാക്കിസ്ഥാന്‍ പുറത്തുവിട്ടത്.

പുറത്തുവിട്ട വീഡിയോയുടെ ആധികാരികതയിലും സംശയമുണഅട് .വെള്ളത്തിന് അടിയില്‍ നിന്ന് മിസൈല്‍ ഉയരുന്നതിന്റെയും കരയിലെ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതുമാണ് ദൃശ്യങ്ങള്‍.എന്നാല്‍ വെള്ളത്തില്‍ നിന്ന് പൊങ്ങിവരുന്ന മിസൈലിന് ചാരനിറവും പിന്നീട് കാണിക്കുന്നത് ഓറഞ്ച് നിറത്തിലുമുള്ള മിസൈലാണ് .

ആണവ പോര്‍മുന വഹിക്കാവുന്ന ബാബര്‍ 3 ക്രൂസ് മിസൈല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും കൃത്യതയോടെ പരീക്ഷിച്ചെന്നാണ് പാകിസ്താന്റെ അവകാശവാദം. 450 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. വെള്ളത്തിനടയില്‍ നിന്നും തൊടുക്കാവുന്ന പാകിസ്താന്റെ ആദ്യ മിസൈലാണിത്.പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തില്‍ നിന്നും മിസൈല്‍ ഉയരുന്നതും കരയിലെ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതുമാണ് ദൃശ്യത്തില്‍.

ഏതായാലും ഈ വിഷയത്തില്‍ വൈകാതെ പാകിസ്താന്‍ പ്രതികരിക്കുമെന്നാണ് റിപ്പോര്‍ട്ട് .

Other News in this category4malayalees Recommends