ഓസ്‌ട്രേലിയയിലെ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സമയ ജോലി കിട്ടാക്കനി; സര്‍വകലാശാല ബിരുദധാരികള്‍ക്കുള്ള തൊഴില്‍സാധ്യത ഇടിയുന്നു; 2008നും 2014നും ഇടയില്‍ ഫുള്‍ടൈം ജോലി കണ്ടെത്തിയവരുടെ എണ്ണത്തില്‍ കുറവ്

A system error occurred.

ഓസ്‌ട്രേലിയയിലെ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സമയ ജോലി കിട്ടാക്കനി; സര്‍വകലാശാല ബിരുദധാരികള്‍ക്കുള്ള  തൊഴില്‍സാധ്യത ഇടിയുന്നു; 2008നും 2014നും ഇടയില്‍ ഫുള്‍ടൈം ജോലി കണ്ടെത്തിയവരുടെ എണ്ണത്തില്‍ കുറവ്
ഓസ്‌ട്രേലിയയില്‍ എന്റോള്‍മെന്റ് കൂട്ടിയതിനാല്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സമയ തൊഴില്‍ കണ്ടെത്താന്‍ പാട്‌പെടുന്നുവെന്നാണ് ഏറ്റവും പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നത്. അക്കാരണത്താല്‍ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റുകള്‍ക്കുള്ള തൊഴില്‍ സാധ്യത വളരെ കുറഞ്ഞിരിക്കുകയാണ്. തങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ഫുള്‍ ടൈം ജോലി കണ്ടെത്തുന്നവരുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ് വരുന്നുവെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ സ്റ്റഡീസാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് 2008നും 2014നും ഇടയില്‍ ഫുള്‍ടൈം ജോലി കണ്ടെത്തിയ ഗ്രാജ്വേറ്റുകളുടെ എണ്ണം 89 ശതമാനത്തില്‍ നിന്നും 67 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റുകള്‍ വര്‍ധിച്ച് വരുകയാണെങ്കിലും അവര്‍ക്ക് ലഭ്യമാകുന്ന ഫുള്‍ ടൈം തൊഴിലുകള്‍ കുറഞ്ഞ് വരുന്ന അവസ്ഥയാണുള്ളതെന്നാണ് അഡ്ജക്ട് പ്രഫസറായ ടോം കാര്‍മെല്‍ വെളിപ്പെടുത്തുന്നത്.ഇക്കാരണത്താല്‍ തൊഴില്‍ കണ്ടെത്താന്‍ അവര്‍ വെല്ലുവിളികളെ നേരിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.2008ല്‍ മാത്രം ലാംഗ്വേജിലും ലിറ്ററേച്ചറിലുമുള്ള 22 ശതമാനം ഗ്രാജ്വേറ്റുകള്‍ക്കും 22 ശതമാനം ഫുള്‍ടൈം ജോലി ലഭിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് 12 ശതമാനമായി താഴുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റുകളില്‍ ഫുള്‍ ടൈം ജോലി കണ്ടെത്തുന്നതില്‍ 20 ശതമാനം കുറവുണ്ടെന്നിരിക്കെ ഗ്രാജ്വേഷന്‍ കഴിഞ്ഞ് എത്തുന്നവരുടെ എണ്ണം 20,000ത്തില്‍ നിന്നും 27,000ആയി വര്‍ധിച്ചിരിക്കുകയാണ്.

യൂണിവേഴ്‌സിറ്റികള്‍ ആവശ്യത്തില്‍ കൂടുതല്‍ ഗ്രാജ്വേറ്റുകളെ തൊഴില്‍ വിപണിയിലേക്ക് തള്ളി വിടുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ഡോ. കാര്‍മെല്‍ ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍ യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റുകളുടെ അമിത സപ്ലൈ ഉണ്ടെന്ന ആരോപണത്തെ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവായ ബെലിന്‍ഡ തള്ളിക്കളയുന്നു.


Other News in this category4malayalees Recommends