ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ പ്രഭുദേവയെ രഹസ്യമായി ചെന്നുകണ്ട് നയന്‍സ് ; കൂടിക്കാഴ്ചയുടെ കാരണം ഇതാണ്...

A system error occurred.

ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ പ്രഭുദേവയെ രഹസ്യമായി ചെന്നുകണ്ട് നയന്‍സ് ; കൂടിക്കാഴ്ചയുടെ കാരണം ഇതാണ്...
നയന്‍താരയും പ്രഭുദേവയും തമ്മില്‍ ഒരുകാലത്ത് വലിയ അടുപ്പമായിരുന്നു.എന്നാല്‍ പ്രഭുദേവയെ വിവാഹം കഴിയ്ക്കാന്‍ സിനിമ പോലും ഉപേക്ഷിയ്ക്കാന്‍ നയന്‍താര തയ്യാറായപ്പോള്‍ വിധി അനുകൂലമായില്ല.ഒടുവില്‍ ഇനി എന്റെ ജീവിതത്തില്‍ ഒരു പെണ്ണില്ലെന്ന് പ്രഭുദേവ തുറന്നടിച്ചു.ബോളിവുഡ് പ്രവര്‍ത്തന മേഖലയാക്കിയ പ്രഭുദേവ കഴിഞ്ഞ ദിവസം ചെന്നൈയിലെ ഹോട്ടലില്‍ നയന്‍താരയെ കണ്ടിരുന്നു.

നയന്‍സ് വിഘ്‌നേഷ് ശിവയുമായി അടുപ്പത്തിലാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഈ കൂടിക്കാഴ്ചയ്ക്ക് ഒരു കാരണമുണ്ട് .പ്രണയത്തിലായിരിയ്ക്കുമ്പോള്‍ പ്രഭു ദേവയും നയന്‍താരയും ചേര്‍ന്ന് ചെന്നൈയില്‍ കുറച്ച് സ്ഥലം വാങ്ങിയിരുന്നു. വിഘ്‌നേശ് ശിവയുമായി അടുപ്പത്തിലായതോടെ പഴയ ബന്ധങ്ങളെല്ലാം അവസാനിക്കാന്‍ നയന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധമായ കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനാണ് ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ പ്രഭുവിനെ കാണാന്‍ നയന്‍സ് എത്തിയത്.

പ്രഭുദേവ നയന്‍സ് ബന്ധം ഒരുകാലത്ത് സംഭവ ബഹുലമായിരുന്നു.ക്‌ലാസിക് ഡാന്‍സറായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹത്തിന് വേണ്ടി മതം മാറിയ റംലത്ത്, ലത എന്ന പേരും സ്വീകരിച്ചിരുന്നു. നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് പ്രഭു ദേവ തന്റെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ 2010 ല്‍ പ്രഭുദേവയും ഭാര്യ റംലത്തും നിയമപരമായി വേര്‍പിരിഞ്ഞു.പിന്നീട് നടന്റെ 13 വയസ്സുകാരനായ മകന്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മകന്റെ വേര്‍പാടും ഭര്‍ത്താവിന് മറ്റൊരു പെണ്ണുമായുള്ള അടുപ്പവും റംലത്തിന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അവര്‍ കേസ് കൊടുത്തു. നിരാഹാര സമരമിരുന്നു.താരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു.എന്നാല്‍ കുട്ടിയുമായി പ്രഭുദേവ അടുപ്പം കാണിക്കുന്നത് നയന്‍സിന് അനുകൂലിക്കാനാകുമായിരുന്നില്ല.ഒടുവില്‍ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

Other News in this category4malayalees Recommends