മസ്ക്കറ്റ്: രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ പളളി നിര്‍മാണം പൂര്‍ത്തിയാക്കാനൊരുങ്ങുന്നു. ഇതിലൂടെ അറുപത് ശതമാനം വൈദ്യുതി ഉപയോഗം കുറയ്ക്കാനാകുമെന്ന് പദ്ധതി രൂപകല്‍പ്പന ചെയ്ത ബാദര്‍ അള് ഹദാബി പറയുന്നു.
സാധാരണ ജല ഉപഭോഗത്തിന്റെ നാല്‍പ്പത് ശതമാനം കുറവും മതിയാകുമിതിന്. 50 പേര്‍ക്ക് ഒരേസമയം ആരാധന നടത്താനുമാകും. പളളിയുടെ നിര്‍മാണത്തിന്റെ 90ശതമാനം ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. പളളിയുടെ മേല്‍ക്കൂരയ്ക്ക് മുകളിലായി സൂര്യന് അഭിമുഖമായാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക. അധികൃതരുടെ അനുമതി കൂടി ലഭിച്ചാല്‍ പൂര്‍ണമായും ഇത് നിലവില്‍ വരും.
ലോകത്തെ ആദ്യ ഹരിത പളളിയാണിത്. രാജ്യത്ത് സുസ്ഥിര ഊര്‍ജ്ജ വിനിയോഗത്തിന്റെ മാതൃകയാകാന്‍ ഇതിന് കഴിയുമെന്നാണ് പദ്ധതിയ്ക്ക് പിന്നിലുളളവര്‍ കരുതുന്നത്. എസി പ്രവര്‍ത്തിപ്പിക്കാന്‍ വന്‍തോതില്‍ ഊര്‍ജ്ജം ആവശ്യമുണ്ടെന്നത് മാത്രമാണ് ഇതിന്റെ പോരായ്മ.