തോക്ക് മോഷ്ടിക്കാനായി കടയില്‍ കയറിയ കള്ളന് കടയുടമ കൊടുത്ത പണി ; 64 കാരനായ കടയുടമയ്ക്ക് മറ്റൊരു വഴിയില്ലായിരുന്നു

A system error occurred.

തോക്ക് മോഷ്ടിക്കാനായി കടയില്‍ കയറിയ കള്ളന് കടയുടമ കൊടുത്ത പണി ; 64 കാരനായ കടയുടമയ്ക്ക് മറ്റൊരു വഴിയില്ലായിരുന്നു
തോക്ക് വില്‍ക്കുന്ന കടയില്‍ മോഷണം നടത്താന്‍ തോക്കുമായി എത്തിയ കള്ളനെ കട ഉടമ വെടിവച്ചു.ജോര്‍ജിയയിലെ മേബിള്‍ടണിലുള്ള ഡിക്‌സി ഗണ്‍ പോണ്‍ എന്ന ഷോപ്പിലാണ് സംഭവം.കടയില്‍ അതിക്രമിച്ച് കയറി മോഷണ ശ്രമം നടത്തിയവരില്‍ ഒരാളെ 64 വയസ്സുള്ള കടയുടമ സ്വന്തം കൈയ്യിലെ തോക്കുപയോഗിച്ച് വെടിവച്ചു വീഴ്ത്തുകയായിരുന്നു.വെടിവയ്ക്കുകയല്ലാതെ മറ്റൊരു വഴിയും തനിക്കില്ലായിരുന്നുവെന്ന് പോലീസിനോട് കടയുടമ പറഞ്ഞു.ക്രിസ്മസ് പിറ്റേന്ന് നടന്ന സംഭവത്തില്‍ കടയുടമയ്‌ക്കെതിരെ കേസ് എടുക്കില്ലെന്ന് പോലീസ് അറിയിച്ചു.

30 വര്‍ഷമായി തോക്ക് വില്‍പ്പന നടത്തുന്ന തനിക്ക് ഇത്തരത്തില്‍ ഒരനുഭവം ആദ്യമാണെന്ന് കടയുടമ പറഞ്ഞു.രണ്ടുപേരാണ് കടയിലേക്ക് കയറിയത്.കടയിലെ ജീവനക്കാരനു നേരെ തോക്ക് ചൂണ്ടിയയാളെ കടയുടമ വെടിവയ്ക്കുകയായിരുന്നു.വെടിയേറ്റയാള്‍ സംഭവ സ്ഥലത്ത് മരിച്ചു.കൂടെയുണ്ടായയാള്‍ ഇതിനിടയില്‍ ഓടി രക്ഷപ്പെട്ടു.രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസ് അന്വേഷണത്തിലാണ് .

Other News in this category4malayalees Recommends