ചിരിച്ചാല്‍ പിഴ 50 രൂപ,ഉറക്കെ സംസാരിച്ചാല്‍ 25 രൂപ,മറ്റൊരാളുടെ മുറിയില്‍ കയറിയാല്‍ പിഴ; കണ്ണൂരില്‍ ഒരു എഞ്ചിനിയറിങ്ങ് കോളേജില്‍ ഒരു വര്‍ഷത്തെ ഫൈന്‍ കളക്ഷന്‍ പത്തുലക്ഷം രൂപ!!

A system error occurred.

ചിരിച്ചാല്‍ പിഴ 50 രൂപ,ഉറക്കെ സംസാരിച്ചാല്‍ 25 രൂപ,മറ്റൊരാളുടെ മുറിയില്‍ കയറിയാല്‍ പിഴ; കണ്ണൂരില്‍ ഒരു എഞ്ചിനിയറിങ്ങ് കോളേജില്‍ ഒരു വര്‍ഷത്തെ ഫൈന്‍ കളക്ഷന്‍ പത്തുലക്ഷം രൂപ!!
പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യവേ കേരളത്തിലാകെയുള്ള കോളേജുകളുടെ ഒരു ചിത്രവും പുറത്തുവരികയാണ്.സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളേജുകളും ഹോസ്റ്റലുകളും ചെയ്യുന്ന ക്രൂരതകള്‍ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയാകുകയാണ് .നിരവധി കോളേജുകളില്‍ നിന്നുള്ള വാര്‍ത്തകളും പുറത്തുവന്നു.

കണ്ണൂരിലെ ഒരു പ്രമുഖ കോളേജിന്റെ പിഴ അടപ്പിക്കലാണ് വലിയ ചര്‍ച്ചയായിരിക്കുന്നത് .ചിരിച്ചതിനും ഒച്ചത്തില്‍ സംസാരിച്ചതിനും വരെ വലിയ തുകയാണ് പിഴ ഈടാക്കുന്നതിന് .ചിരിച്ചതിന് പിഴ ഈടാക്കിയ രസീത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് .സംവിധായകന്‍ ആഷിക് അബുവിന്റെ പോസ്റ്റ് വലിയ ചര്‍ച്ചയും തമാശയുമാകുകയാണ്.


ചിരിയ്ക്ക് പിഴ 50 രൂപ.ചിരിക്കുക എന്നതിന് laughing എന്നെഴുതുന്നതിന് പകരം laffing എന്നാണ് എഴുതിയിരിക്കുന്നത്.അക്ഷരഭ്യാസം പോലുമില്ലാത്ത വാര്‍ഡനാണോ ഇവിടെ ജോലി ചെയ്യുന്നതെന്നാണ് സോഷ്യല്‍മീഡിയയിലൂടെ ഇവര്‍ ചോദിക്കുന്നത്.2013 ല്‍ 50 രൂപ പിഴ ഈടാക്കിയതും വൈറലായിരിക്കുകയാണ്.


സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ ആഷിക് അബുവിന്റെ കമന്റ് ബോക്‌സ് ഇത്തരത്തിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മുന്‍ അനുഭവങ്ങളും നിറയുകയാണ്.2015 ല്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴ ഇനത്തില്‍ പത്തു ലക്ഷത്തോളം രൂപയാണ് വാങ്ങിയിരിക്കുന്നതെന്ന് കണക്കുകളും വന്നിട്ടുണ്ട് .കമന്റ് ബോക്‌സുകളില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ രസകരമായ ബില്ലുകളാണ് അപ്ലോഡ് ചെയ്യുന്നത്.

Other News in this category4malayalees Recommends