മക്കളെല്ലാം മന്ത്രിമാരായിട്ടും ലാലുപ്രസാദ് യാദവ് ജയിലില്‍ കിടന്നതിന് പതിനായിരം രൂപ പെന്‍ഷന്‍ ആവശ്യപ്പെട്ടു ; അപേക്ഷ സ്വീകരിച്ച് ഉടന്‍ നല്‍കാന്‍ ഉത്തരവിട്ട് നിതീഷ് കുമാറും

മക്കളെല്ലാം മന്ത്രിമാരായിട്ടും ലാലുപ്രസാദ് യാദവ് ജയിലില്‍ കിടന്നതിന് പതിനായിരം രൂപ പെന്‍ഷന്‍ ആവശ്യപ്പെട്ടു ; അപേക്ഷ സ്വീകരിച്ച് ഉടന്‍ നല്‍കാന്‍ ഉത്തരവിട്ട് നിതീഷ് കുമാറും
മക്കള്‍ സംസ്ഥാനത്തെ പ്രധാന ചുമതല നിര്‍വ്വഹിക്കുന്ന മന്ത്രിമാര്‍ .കേന്ദ്രമന്ത്രിയായി വിലസിയിരുന്ന ലാലു പ്രസാദ് യാദവിന് പതിനായിരം രൂപയുടെ പെന്‍ഷന്‍ വേണമോ എന്നു ചോദിക്കുന്നവര്‍ക്ക് അറിയണമെങ്കില്‍ കേട്ടോളൂ .വേണം.അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസ പെന്‍ഷന് അപേക്ഷ നല്‍കിയിരിക്കുകയാണ് ലാലു പ്രസാദ് യാദവ്.പതിനായിരം രൂപയാണ് പെന്‍ഷന്‍ തുക.ലാലു അപേക്ഷിച്ച പെന്‍ഷന്‍ പെട്ടെന്ന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.2009ല്‍ മുഖ്യമന്ത്രി ആയിരിക്കെ നിതീഷ് കുമാര്‍ ആണ് 'ജെപി സേനാനി സമ്മാന്‍' എന്ന പെന്‍ഷന്‍ പദ്ധതി അവതരിപ്പിച്ചത്. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തില്‍ അണിനിരത്ത് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് ലാലുവും നിതീഷ് കുമാറും.വിദ്യാര്‍ത്ഥി നേതാവ് ആയിരുന്നു ആ കാലത്ത് ലാലു. അഭ്യന്തര സുരക്ഷാ പരിപാലനത്തിനുള്ള 'മിസ' നിയമപ്രകാരമാണ് ലാലു അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തടവിലാക്കിയിരുന്നത്. പിന്നീട് ലാലു സ്വന്തം മകള്‍ക്ക് മിസ എന്ന പേരിടുകയുമുണ്ടായി.

പെന്‍ഷന്‍ പദ്ധതിയില്‍ 2015ല്‍ വരുത്തിയ ഭേദഗതി പ്രകാരമാണ് ലാലുവും പെന്‍ഷന് അര്‍ഹത നേടിയതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് മാസക്കാലം തടവില്‍ കഴിഞ്ഞവര്‍ക്കും 5,000 രൂപയും ദീര്‍ഘകാലം ജയിലില്‍ കിടന്നവര്‍ക്ക് പതിനായിരം രൂപയും പെന്‍ഷന്‍ നല്‍കുന്ന വിധത്തിലാണ് പദ്ധതി ഭേദഗതി ചെയ്തത്.

പദ്ധതി പ്രകാരം 3,100 ഓളം പേര്‍ക്കാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന് അര്‍ഹതയുണ്ടെങ്കിലും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.

Other News in this category4malayalees Recommends