നീലച്ചിത്രങ്ങളില്‍ നിന്നും യുകെയിലെ കുട്ടികളെ വിലക്കുന്ന നിയമം മുതിര്‍ന്നവരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് യുഎന്‍ ഒഫീഷ്യല്‍; ശക്തമായ പ്രതിഷേധവുമായി ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക വകുപ്പും

A system error occurred.

നീലച്ചിത്രങ്ങളില്‍ നിന്നും യുകെയിലെ കുട്ടികളെ വിലക്കുന്ന നിയമം മുതിര്‍ന്നവരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് യുഎന്‍ ഒഫീഷ്യല്‍; ശക്തമായ പ്രതിഷേധവുമായി ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക വകുപ്പും
പ്രായപരിശോധനകള്‍ നടത്താനുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചില്ലെങ്കില്‍ യുകെയിലെ പോണോഗ്രാഫിക്ക് സൈറ്റുകളില്‍ നിന്നും രണ്ടരലക്ഷം പൗണ്ട് പിഴയായി ഈടാക്കുമെന്ന കള്‍ച്ചറല്‍ സെക്രട്ടറി കരെന്‍ ബ്രാഡ്‌ലെയുടെ നിയമത്തിനെതിരെ യുഎന്‍ ഒഫീഷ്യല്‍ ശക്തമായി രംഗത്തെത്തി. ഇത് ഇവിടുത്തെ മുതിര്‍ന്നവരുടെ മനുഷ്യാവകാശങ്ങള്‍ കശാപ്പ് ചെയ്യുന്ന നിയമമാണെന്നാണ് യുഎന്നിലെ സ്‌പെഷ്യല്‍ റാപോര്‍ട്ടര്‍ ഓണ്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ദി റൈറ്റ് ടു ഫ്രീഡം ഓഫ് ഒപ്പീനിയന്‍ ആന്‍ഡ് എക്‌സ്പ്രഷന്‍ ആയ ഡേവിഡ് കായെ ആരോപിക്കുന്നത്. ഇതിലൂടെ ഇവിടുത്തെ മുതിര്‍ന്നവരുടെ പ്രകടനവും സ്വകാര്യതയും നിഷേധിക്കുകയാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഇതിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് കായെ ബ്രിട്ടീഷ് പാര്‍ലിമെന്റിന് ഒരു കത്തയച്ചിട്ടുമുണ്ട്. കുട്ടികളെ അപകടകരമായ നെറ്റ് കണ്ടന്റുകളില്‍ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഈ ബില്ലിലെ ഇത് സംബന്ധിച്ച പ്രൊവിഷനുകള്‍ ഈ ലക്ഷ്യം നിറവേറ്റാന്‍ ഫലപ്രദമല്ലെന്നാണ് താന്‍ ആശങ്കപ്പെടുന്നതെന്ന് കായെ പറയുന്നു. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ ബില്‍ പ്രകാരം നടപ്പിലാക്കുന്നത് അപര്യാപ്തമായ നടപടിക്രമങ്ങളാണെന്നും ഇതിന് വേണ്ടത്ര ഉള്‍ക്കാഴ്ചയും മേല്‍നോട്ടവുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. എന്നാല്‍ യുഎന്‍ ഒഫീഷ്യലിന്റെ ആരോപണങ്ങള്‍ക്കെതിരെ ടോറി എംപിയായ ക്ലെയ്‌റെ പെറി രംഗത്തെത്തിയിട്ടുണ്ട്.

ഇതിലൂടെ അദ്ദേഹം വൈകാരികമായ അഭിപ്രായപ്രകടനമാണ് നടത്തിയിരിക്കുന്നതെന്നും യഥാര്‍ത്ഥ പ്രശ്‌നത്തെ മറച്ച് വച്ചിരിക്കുകയാണെന്നും പ്രധാനപ്പെട്ട തത്വത്തില്‍ നിന്നും വഴിതിരിക്കുകയാണെന്നും എംപി ആരോപിക്കുന്നു. യഥാര്‍ത്ഥ ലോകത്തില്‍ നിന്നും ആക്‌സസ് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ 18 വയസിന് താഴെ പ്രായമുളളവര്‍ക്ക് ലഭിക്കുന്നതിനെ പ്രതിരോധിക്കുന്നതിന് പര്യാപ്തമായ രീതിയിലാണ് പുതിയ നിയമങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും പെറി വിശദീകരിക്കുന്നു. ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോണ്‍ കണ്ടന്റുകള്‍ കാണുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മുതിര്‍ന്നവരുടെ അവകാശങ്ങളെ കവരുമെന്ന ആരോപണത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

യുഎന്‍ ഒഫീഷ്യലിന്റെ ആരോപണത്തെ എതിര്‍ത്ത് ചില്‍ഡ്രന്‍സ് ചാരിറ്റീസ് കോലിഷനും സെക്രട്ടറിയായ ജോണ്‍ കാറും മുന്നോട്ട് വന്നിട്ടുണ്ട്. ഇവിടെ കുട്ടികളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ ചട്ടങ്ങള്‍ യുഎന്‍ ഒഫീഷ്യല്‍ വായിച്ചിട്ടില്ലെന്നും അതാണ് അദ്ദേഹം ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കാന്‍ കാരണമെന്നും കാര്‍ പറയുന്നു. കുട്ടികളെ പോണോഗ്രാഫിക്ക് അടിപ്പെട്ട് വഴിതെറ്റുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ പര്യാപ്തമായ നിയമമാണ് സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കുന്നതെന്നും കാര്‍ വാദിക്കുന്നത്. ഇത്തരത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു യുഎന്‍ ഒഫീഷ്യല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് വിമര്‍ശിക്കുന്നത്.ഇതിന് മുമ്പ് 2013ല്‍ യുഎന്‍ ഹൗസിംഗ് റോപ്പോര്‍ട്ടറായ റാഖ്വല്‍ റോള്‍നിക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പരിതാപകരമായ ഹൗസിംഗ് ബെനഫിറ്റ് പോളിസികളെ ശക്തമായി വിമര്‍ശിച്ചിരുന്നു. പോണോഗ്രാഫിക് കണ്ടന്റില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ പുതിയ നിയമത്തിന്റെ പേരില്‍ സര്‍ക്കാര്‍ അഭിമാനിക്കുന്നുവെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കള്‍ച്ചര്‍, മീഡിയ, ആന്‍ഡ് സപ്പോര്‍ട് പ്രതികരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends