Cinema

ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാന്‍ രജനീകാന്ത്
 ധനുഷും ഐശ്വര്യയും വിവാഹ മോചന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഇരുവരെയും ഒന്നിപ്പിക്കാന്‍ ഐശ്വര്യയുടെ പിതാവ് രജനികാന്ത് ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ഐശ്വര്യയും ധനുഷും വേര്‍പിരിയുന്നതില്‍ രജനികാന്ത് അസംതൃപ്തനാണ്. ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രജനികാന്ത് ശ്രമിക്കുന്നതായും അടുത്ത വൃത്തങ്ങള്‍ പറയുന്നു.ജനുവരി 17നാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും അറിയിച്ചത്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത നല്‍കണമെന്നും ഇരുവരും കുറിച്ചിരുന്നു.  

More »

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി എംപി. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ബിഷപ്പിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 'ബഹുമാനപ്പെട്ട പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ജന്മദിനാശംസകള്‍! തിരുമേനിയ്ക്ക് എല്ലാ നന്മകളും നേരുന്നു. ഒപ്പം ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു' സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍

More »

'ഉമ്മയ്ക്ക് സുഖമല്ലേ?' അശ്ലീല കമന്റിട്ട യുവാവിനോട് സുബി സുരേഷ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കി സിനിമാ താരങ്ങള്‍ പ്രതികരിക്കാറുണ്ട്. തന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവിന് നടിയും അവതാരകയുമായ സുബി സുരേഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 'ഈ സ്ഥലം ഏതെന്നു പറയാമോ?' എന്ന ക്യാപ്ഷനോടെയാണ് യുഎസ്എ ട്രിപ്പിന്റെ ചിത്രം സുബി പങ്കുവച്ചിരിക്കുന്നത്. ഈ

More »

എല്ലാം സെറ്റാക്കാം അണ്ണാ! ആന്റണി പെരുമ്പാവൂരിനോട് പൃഥ്വി
മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാനായി ആന്റണി പെരുമ്പാവൂരിനോട് ചിത്രത്തിലെ മാസ് എസ്‌ഐ വേഷം നല്‍കാമെന്ന് പറയുന്ന പൃഥ്വിരാജിനെയാണ് ബ്രോഡാഡി വീഡിയയോയില്‍ കണ്ടത്. ഈ വീഡിയോ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജും ആന്റണിയും തമ്മിലുള്ള ട്വീറ്റുകളും വൈറലാകുകയാണ്. ഞാന്‍ തമാശ പറയുകയല്ല, ഈശോ ജോണ്‍ കാറ്റാടിയെ പോലെയൊരു മകന്‍ എല്ലാ അച്ഛന്മാരുടെയും സ്വപ്നമാണ്,' എന്നായിരുന്നു

More »

നടന്‍ വിജയ്‌ക്കെതിരായ 'റീല്‍ ഹീറോ' പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി
നടന്‍ വിജയ്‌ക്കെതിരായ 'റീല്‍ ഹീറോ' പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് എന്‍ട്രി ടാക്‌സ് ചുമത്തിയതിന് എതിരെ കോടതിയെ സമീപിച്ചപ്പോഴായിരുന്നു വിജയ്‌യെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. നികുതി കൃത്യമായി അടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങള്‍ വെറും 'റീല്‍ ഹീറോകള്‍' മാത്രമായി ചുരുങ്ങരുത് എന്നായിരുന്നു

More »

പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്‌സില്‍ ചത്തുവീഴുന്നത്: അമേയ മാത്യു
നിരന്തരം തന്റെ ഇന്‍ബോക്‌സിലെത്തി ശല്യം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട് നടി അമേയ. പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്‌സില്‍ ചത്തുവീഴുന്നത് എന്നാണ് അമേയ കുറിച്ചത്. 'ലോല 2022 – ദൈവമേ… പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്‌സില്‍ ചത്തുവീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്നുണ്ടാവില്ല… നിങ്ങള്‍ നന്നായതായി ഞാനും, ഞാന്‍ ബ്ലോക്കിയതായി

More »

റിമി ആദ്യമായി ഫ്‌ളൈറ്റില്‍ കയറിയത് തന്റെ കൈ പിടിച്ച് ; നാദിര്‍ഷ
റിമി ടോമിയെ ആദ്യമായി ഗാനമേളയ്ക്ക് പാടാന്‍ ക്ഷണിച്ചതിനെ കുറിച്ച് പറയുന്ന നാദിര്‍ഷയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. റിമിക്ക് 16 വയസുള്ളപ്പോഴാണ് താന്‍ അവളെ ആദ്യമായി കാണുന്നത് എന്നാണ് അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്‌സ് എന്ന പരിപാടിയില്‍ നാദിര്‍ഷ പറയുന്നത്. റിമിയുടെ പതിനാറാമത്തെ വയസിലാണ് താന്‍ അവളെ കാണുന്നത്. അന്ന് തന്റെ നാട്ടില്‍ ഏലൂര് ഒരു ഗാനമേള കേള്‍ക്കാന്‍ പോയപ്പോള്‍, ഒരു

More »

മൂന്ന് മാസം തുടര്‍ച്ചയായി ടിനി ടോമിന് ഫോണിലൂടെ അസഭ്യ വര്‍ഷം : 10 മിനിറ്റില്‍ പ്രതിയെ പിടികൂടി പോലീസ്
മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പോലീസ് പിടികൂടിയെന്ന് ആരാധകരെ അറിയിച്ച് നടന്‍ ടിനി ടോം. സൈബര്‍ സെല്ലിന്റെ ഓഫീസിലിരുന്ന് ഫേസ്ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹം പോലീസിന് നന്ദി അറിയിച്ചത്. പരാതി നല്‍കി 10 മിനിറ്റിനുള്ളില്‍ യുവാവിനെ പിടിച്ചെന്നും ടിനി ടോം വ്യക്തമാക്കി. 'മാസങ്ങളായി ഷിയാസ് എന്നു പറഞ്ഞു പരിചയപ്പെടുത്തിയ യുവാവ് തന്നെ

More »

'പാന്റ്‌സ് ധരിക്കാന്‍ മറന്നോ?'; പ്രശസ്തി കൂടുമ്പോള്‍ തുണി കുറയുന്നു; രശ്മിക മന്ദാനയ്‌ക്കെതിരെ വിമര്‍ശനം
നടി രശ്മിക മന്ദാനയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. രശ്മികയുടെ എയര്‍പോര്‍ട്ട് ലുക്കാണ് വിമര്‍ശനം നേരിടുന്നത്. സ്വെറ്റ്ഷര്‍ട്ടും ഡെനിം ഷോര്‍ട്‌സുമായിരുന്നു രശ്മികയുടെ വേഷം. ഷോര്‍ട്‌സിന്റെ ഇറക്കം കുറഞ്ഞതാണ് ചില സൈബര്‍സദാചാരവാദികളെ ചൊടിപ്പിച്ചത്. പാന്റ്‌സ് ധരിക്കാന്‍ മറന്നോ, പ്രശസ്തി കൂടുമ്പോള്‍ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ്

More »

ചിലര്‍ക്ക് ഞാന്‍ പൃഥ്വിരാജിനെക്കാള്‍ അഹങ്കാരി, ചിലര്‍ എന്നെ നല്ല കുട്ടി എന്ന് വിളിക്കും; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാധവ്

ഈ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ്. മാധവിന്റെ ആദ്യ സിനിമ 'കുമ്മാട്ടിക്കളി' തിയേറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ നടന്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേയിരുന്നു. അത് പിന്നീട് ചര്‍ച്ചാ വിഷയമായി. ഇപ്പോള്‍ വീണ്ടും മാധവ്

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ വാനപര്‍ത്തിയില്‍ 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളു ; കാര്‍ത്തിക പറയുന്നു

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെന്ന് പഴയകാല നടി കാര്‍ത്തിക. രണ്ട് വര്‍ഷത്തിന് ശേഷം താന്‍ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് കാര്‍ത്തിക പറയുന്നത്. വി.ജി തമ്പി ആദ്യമായി സംവിധാനം ചെയ് ഡേവിഡ് ഡേവിഡ് മി.ഡേവിഡ് എന്ന

മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ മെഹ്ത ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്. മേത്തയുടെ പെണ്‍മക്കളായ മലൈക, അമൃത അറോറ, മുന്‍ ഭാര്യ ജോയ്സ് പോളികാര്‍പ്പ് എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊഴി എടുക്കും. അനില്‍ മെഹ്തയുടെ ആത്മഹത്യ

എനിക്കും അവസരങ്ങള്‍ നഷ്ടമായി, എങ്കിലും നെപോട്ടിസത്തെ പിന്തുണയ്ക്കുന്നു, എന്റെ കുട്ടികളെയും സിനിമയില്‍ എത്തിക്കും: രാകുല്‍ പ്രീത്

നെപോട്ടിസം കാരണം തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും താന്‍ അതിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് നടി രാകുല്‍ പ്രീത് സിങ്. ബോളിവുഡിലെ നെപോട്ടിസം കാരണം സിനിമകള്‍ നഷ്ടമായി. എങ്കിലും, താന്‍ നെപോട്ടിസത്തെ പിന്തുണയ്ക്കുന്നുവെന്നും ഭാവിയില്‍ താനും തന്റെ കുട്ടികളെ സഹായിക്കും എന്നാണ്

തിയറ്ററിലെ വെട്ടിമാറ്റിയ സീനുകള്‍ ഒടിടിയില്‍ കാണാം ; ദ ഗോട്ടിന്റെ ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ 40 മിനിറ്റ്

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായ 'ദ ഗോട്ട്' ചില ഭാഗങ്ങള്‍ കട്ട് ചെയ്ത ശേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. ഓപ്പണിങ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയ ഗോട്ടിന് ഇപ്പോള്‍ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ വന്‍ വിജയമായ ചിത്രത്തിന് ആന്ധ്രപ്രദേശ്,