പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി എംപി. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ബിഷപ്പിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

'ബഹുമാനപ്പെട്ട പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ജന്മദിനാശംസകള്‍! തിരുമേനിയ്ക്ക് എല്ലാ നന്മകളും നേരുന്നു. ഒപ്പം ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു' സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ സുരേഷ് ഗോപി ബിഷപ് ഹൗസിലെത്തി ബിഷപ്പിനെ കണ്ടിരുന്നു. സുരേഷ് ഗോപിയുടെ ഈ സന്ദര്‍ശനം വാര്‍ത്തയാകുകയും ചെയ്തു.

Other News in this category



4malayalees Recommends