നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്
ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയതിന് പിന്നാലെയാണ് റിതേഷ് സിങ്ങിന്റെ പ്രതികരണം.

'ആശുപത്രിയിലെത്തിച്ച ഉടന്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കി. അതിന്റെ റിസള്‍ട്ടുകള്‍ വരാനിരിക്കുകയാണ്. ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അര്‍ബുദമാണോ അല്ലയോ എന്ന സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. രാഖിയുടെ അവസ്ഥ ഗുരുതരമാണ്. രാഖി പറയുമ്പോള്‍ ആളുകള്‍ അത് തമാശയായാണ് എടുക്കാറുള്ളത്. എന്നാല്‍ ആശുപത്രിയിലുള്ള ഈ ചിത്രം സത്യമാണ്. അവരുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ഥിക്കണം. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ,'എന്നാണ് റിതേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞത്.

എന്നാല്‍ രാഖിയുടെ അസുഖം ശുദ്ധ തട്ടിപ്പാണെന്നും ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള അടവാണിതെന്നുമാണ് രണ്ടാം ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനി പറഞ്ഞത്. രാഖിയോട് ഉടന്‍ കീഴടങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്, ആ ദിവസം അടുത്തുകൊണ്ടിരിക്കുകയാണെന്നും ആദില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് ആദിലും രാഖിയും വേര്‍പിരിഞ്ഞത്. ഇതിന് ശേഷം ഇരുവരും തമ്മില്‍ ആരോപണങ്ങള്‍ ഉന്നയിച്ചുവരികയായിരുന്നു. ലൈംഗിക ചുവയുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആദില്‍ പരാതി നല്‍കിയത്. എന്നാല്‍ നടി ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയെന്നും ഉടന്‍ കീഴടങ്ങേണ്ടി വരുമെന്നും ആദില്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends