'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര
ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം നടന്നത്.

സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവര്‍ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സുചി ലീക്ക്‌സിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ കളിച്ചത് കാര്‍ത്തിക് കുമാറും ധനുഷുമാണ് എന്ന് വ്യക്തമാക്കി സുചിത്ര രംഗത്തെത്തിയിരുന്നു. തൃഷയ്‌ക്കെതിരെ സുചിത്ര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഗേ ആണെന്നും പലതും താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും സുചിത്ര പറഞ്ഞിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെയും സുചിത്ര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരുമായി മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ലണ്ടനില്‍ വച്ച് കണ്ടുവെന്നും അവര്‍ ക്രോസ് ഡ്രെസില്‍ ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട് എന്നുമാണ് സുചിത്ര പറയുന്നത്. ധനുഷിനെതിരെയും കാര്‍ത്തികിനെതിരെയും സുചിത്ര ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

സുചി ലീക്ക്‌സ് വിവാദത്തിന് പിന്നില്‍ അവരാണ് എന്നായിരുന്നു സുചിത്ര പറഞ്ഞത്. ധനുഷ്, എന്റെ മുന്‍ ഭര്‍ത്താവ്, ആന്‍ഡ്രിയ, തൃഷ, രാമു എന്ന ഫോട്ടോഗ്രാഫര്‍ തുടങ്ങി ഒരു കൂട്ടം ആളുകള്‍ ആ ഗ്രൂപ്പിലുണ്ടായിരുന്നു. ഞാന്‍ ആ ഗ്രൂപ്പിലില്ല. ഒരു ദിവസം രാവിലെ മൂന്ന് മണിക്ക് കാര്‍ത്തിക് കുമാര്‍ വീട്ടില്‍ വന്നു. കാല് വിറയ്ക്കുന്നുണ്ടായിരുന്നു. ആ ഗ്രൂപ്പിലെ ഏതോ ഒരു പ്രാങ്ക് കയ്യില്‍ നിന്നും പോയെന്ന് പറഞ്ഞു. ഇതെല്ലാം അവര്‍ അറിഞ്ഞുകൊണ്ട് കൊടുത്ത ഫോട്ടോകളായിരുന്നു.വലിയ ഒരു പ്രാങ്കായിരുന്നു അത്. ട്വിറ്ററില്‍ ഇടാന്‍ ആരുടെയെങ്കിലും ട്വിറ്റര്‍ അക്കൗണ്ടുകള്‍ വേണമായിരുന്നു. കാര്‍ത്തിക് ഭാര്യയായ എന്നെ കരുവാക്കി.'

'ഈ വിഷയം നടന്ന് ഒരു വര്‍ഷത്തിന് ശേഷം കാര്‍ത്തിക് എല്ലാം എന്നോട് കരഞ്ഞ് തുറന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ വിവാഹമോചനം ചോദിച്ചു.കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല. നിയമ വ്യവസ്ഥയ്‌ക്കോ എന്റെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ എന്നെ സഹായിക്കാന്‍ പറ്റുന്നില്ല. പക്ഷേ ദൈവം എനിക്കായി കണക്ക് ചോദിക്കുന്നു. അത്രയും ഞാന്‍ കരഞ്ഞിട്ടുണ്ട്' എന്നായിരുന്നു സുചിത്ര പറഞ്ഞത്.

Other News in this category4malayalees Recommends