മുന്‍ ഭര്‍ത്താവ് ഗേ ആണെന്ന് സുചിത്ര: വക്കീല്‍ നോട്ടീസ് അയച്ച് നടന്‍ കാര്‍ത്തിക്ക്

മുന്‍ ഭര്‍ത്താവ് ഗേ ആണെന്ന് സുചിത്ര: വക്കീല്‍ നോട്ടീസ് അയച്ച് നടന്‍ കാര്‍ത്തിക്ക്
തമിഴ് നടന്‍ കാര്‍ത്തിക് കുമാര്‍ ഗേ ആണെന്ന് മുന്‍ ഭാര്യയും പിന്നണി ഗായികയുമായ ആര്‍ സുചിത്ര വെളിപ്പെടുത്തിയത് വയ്യ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നടന്‍ കാര്‍ത്തിക്.

കാര്‍ത്തിക് കുമാര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അവകാശപ്പെട്ട് സുചിത്ര അടുത്തിടെ നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് മുന്‍ ഭാര്യയ്ക്കും രണ്ട് യൂട്യൂബ് ചാനലുകള്‍ക്കും ഏതിരെ കാര്‍ത്തിക് കുമാര്‍ നോട്ടീസ് അയച്ചത്.

സുചിത്ര തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്ന് കാര്‍ത്തിക് കുമാര്‍ വക്കീല്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. കുമുദം, റിഫ്‌ലക്റ്റ് ടോക്ക്‌സ് എന്നീ യൂട്യൂബ് ചാനലുകള്‍ക്കെതിരെയും മെയ് 16 ന് കാര്‍ത്തിക് നോട്ടീസ് അയച്ചിട്ടുണ്ട്. ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാതിരിക്കാന്‍ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം.

Other News in this category



4malayalees Recommends