Cinema

തെലുങ്ക് ചിത്രത്തിനായുള്ള ധനുഷിന്റെ കോസ്റ്റ്യൂം ചെലവ് കണ്ട് ഞെട്ടി നിര്‍മ്മാതാവ്
വെങ്കി അറ്റിലൂരി സംവിധാനം ചെയ്യുന്ന വാത്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ധനുഷ്. തെലുങ്ക് ചിത്രത്തിനായുള്ള ധനുഷിന്റെ കോസ്റ്റ്യൂം ചെലവ് കണ്ട് ഞെട്ടിയിരിക്കുകയാണ് നിര്‍മ്മാതാവ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയ്ക്ക് വേണ്ടി ധനുഷ് മാറിയുടുത്ത വസ്ത്രങ്ങളുടെ ആകെ ചെലവ് എട്ട് ലക്ഷം വരെ മാത്രമാണ്. അതേസമയം, ഒരു തെലുങ്ക് താരത്തിന് ആണെങ്കില്‍ കോസ്റ്റ്യൂമിന് മാത്രം കോടികള്‍ ചെലവാകും. ഒരു അന്താരാഷ്ട്ര ലെവലിലുള്ള നടന്റെ വസ്ത്രധാരണത്തിന് ചെലവായ തുക ഇത്രമാത്രമോ എന്ന ഞെട്ടിലിലാണ് നിര്‍മ്മാതാവ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണ തെലുങ്കില്‍ ഒരു നടന്റെ വസ്ത്രങ്ങള്‍ക്ക് വേണ്ടി മാത്രം കോടികള്‍ ചെലവാകും. മേക്കപ്പും, അത് ഇടാന്‍ വരുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിനും എല്ലാം ഉള്ള ചെലവ് വേറെയും. അതും കോടികളുടെ കണക്കിലാണ്.

More »

അഭിനേത്രിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്, അതു നടക്കുമോ എന്നറിയില്ല ; ഉണ്ണി മുകുന്ദന്‍
തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു അഭിനേത്രിയെ ഉണ്ണി മുകുന്ദന്‍ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന്‍ പറയുന്നത്.  അഭിനേത്രിയെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്. അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ തന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും

More »

28 വര്‍ഷത്തിന് ശേഷം അങ്ങനെ അവര്‍ ഒന്നിക്കുകയാണ്' എന്ന് അജു വര്‍ഗീസ്; വിവാഹിതരാകുകയാണോയെന്ന് ആരാധകര്‍
മിന്നല്‍ മുരളി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷവും, താരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രത്തിന്റെ പ്രണയവും. 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമാകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഉഷയെ മരണം കൊണ്ടു പോയി. ഷിബുവിന്റെയും ഉഷയുടെയും പ്രണയം പ്രേക്ഷകരുടെ മനസു നിറച്ചിരുന്നു. ഇതിനിടയില്‍ നടന്‍ അജു വര്‍ഗീസിന്റെ

More »

ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡ്; കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടെന്ന് ഇഡി
കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ പരിശോധന നടത്തിയത് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പാലപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കറന്‍സിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി

More »

എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷം, പേടി തോന്നിയില്ല'; മരണക്കിണറില്‍ ഡ്യൂപ്പ് ഇല്ലാതെ ബാബു ആന്റണി
കാര്‍ണിവല്‍ എന്ന സിനിമയിലെ മരണക്കിണര്‍ രംഗത്തില്‍ അതിസാഹസികമായാണ് ബാബു ആന്റണി അഭിനയിച്ചത്. ഡ്യൂപ്പ് ഇല്ലാതെ ആന്റണി മരണക്കിണറിലൂടെ ബൈക്ക് ഓടിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷമാണിതെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബാബു ആന്റണിയുടെ കുറിപ്പ്: എന്റെ ജീവിതത്തില്‍

More »

'5000 വലിയ തുകയാണ് മാത്തു' എന്ന് പറഞ്ഞ് അവന്‍ അത് വേണ്ടെന്ന് വെച്ചു, ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് തനിക്ക് തന്നെ അറിയില്ല ; ടൊവിനോയെ കുറിച്ച് മാത്തുക്കുട്ടി
സിനിമയില്‍ എത്തുന്നതിന് മുമ്പേ ടൊവിനോ തോമസും ആര്‍ജെ മാത്തുക്കുട്ടിയും സുഹൃത്തുക്കള്‍ ആയിരുന്നു. ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മാത്തുക്കുട്ടി ഇപ്പോള്‍. ടൊവിനോ സ്റ്റാര്‍ ആകുമെന്ന് അന്നേ ഉറപ്പുണ്ടായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. ടൊവിനോയും താനും ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചവരാണ്. തങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍

More »

പോസ്റ്റര്‍ ഡിസൈന്‍ ചെയ്തവരോട് താന്‍ ചോദിച്ചിരുന്നു ഇത് വേണോ എന്ന് ; ക്രൂരമായി ട്രോള്‍ ചെയ്യപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറന്ന് കൈലാഷ്
മിഷന്‍ സി എന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ എത്തിയതോടെ ക്രൂരമായി ട്രോള്‍ ചെയ്യപ്പെട്ട താരമാണ് കൈലാഷ്. ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍, മേജര്‍ രവി എന്നിവരടക്കമുള്ള സിനിമാ താരങ്ങള്‍ കൈലാഷിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.ട്രോളുകള്‍ കാണുമ്പോള്‍ സങ്കടം വരുന്ന കൂട്ടത്തിലല്ല, എന്നാല്‍ മകളെയും വീട്ടിലുള്ള മറ്റ് അംഗങ്ങളേയും ഇത് ബാധിക്കുന്നത് കാണുമ്പോള്‍

More »

വിവാഹ മോചന വാര്‍ത്ത ; പ്രതികരണവുമായി സഞ്ജന ഗല്‍റാണി
താന്‍ അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് ആരാധകരുമായി പങ്കുവച്ചു കൊണ്ട് നടി സഞ്ജന ഗല്‍റാണി രംഗത്തെത്തിയിരുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ താരം വിവാഹ മോചിതയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് കന്നഡ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഡോക്ടര്‍ അസീസുമായുള്ള സഞ്ജനയുടെ വിവാഹം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹ വേഷത്തോട് സാമ്യമുള്ള

More »

പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്, പറ്റിച്ചിട്ടുണ്ട്, പലരേയും തേച്ചതിന്റെ ഫലമാണ് ജയറാം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
സംവിധായകന്‍ രാജസേനനും നടന്‍ ജയറാമും തമ്മില്‍ പിരിയാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണക്കാട് രാമചന്ദ്രന്‍. കടിഞ്ഞൂല്‍ കല്യാണം, മേലെപ്പറമ്പില്‍ ആണ്‍വീട്, ഞങ്ങള്‍ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങി ജയറാമിന് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളുടെ സംവിധായകനാണ് രാജസേനന്‍. പതിനാറോളം സിനിമകള്‍ ജയറാംരാജസേനന്‍

More »

ചിലര്‍ക്ക് ഞാന്‍ പൃഥ്വിരാജിനെക്കാള്‍ അഹങ്കാരി, ചിലര്‍ എന്നെ നല്ല കുട്ടി എന്ന് വിളിക്കും; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാധവ്

ഈ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ്. മാധവിന്റെ ആദ്യ സിനിമ 'കുമ്മാട്ടിക്കളി' തിയേറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ നടന്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേയിരുന്നു. അത് പിന്നീട് ചര്‍ച്ചാ വിഷയമായി. ഇപ്പോള്‍ വീണ്ടും മാധവ്

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ വാനപര്‍ത്തിയില്‍ 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളു ; കാര്‍ത്തിക പറയുന്നു

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെന്ന് പഴയകാല നടി കാര്‍ത്തിക. രണ്ട് വര്‍ഷത്തിന് ശേഷം താന്‍ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് കാര്‍ത്തിക പറയുന്നത്. വി.ജി തമ്പി ആദ്യമായി സംവിധാനം ചെയ് ഡേവിഡ് ഡേവിഡ് മി.ഡേവിഡ് എന്ന

മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ മെഹ്ത ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്. മേത്തയുടെ പെണ്‍മക്കളായ മലൈക, അമൃത അറോറ, മുന്‍ ഭാര്യ ജോയ്സ് പോളികാര്‍പ്പ് എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊഴി എടുക്കും. അനില്‍ മെഹ്തയുടെ ആത്മഹത്യ

എനിക്കും അവസരങ്ങള്‍ നഷ്ടമായി, എങ്കിലും നെപോട്ടിസത്തെ പിന്തുണയ്ക്കുന്നു, എന്റെ കുട്ടികളെയും സിനിമയില്‍ എത്തിക്കും: രാകുല്‍ പ്രീത്

നെപോട്ടിസം കാരണം തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും താന്‍ അതിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് നടി രാകുല്‍ പ്രീത് സിങ്. ബോളിവുഡിലെ നെപോട്ടിസം കാരണം സിനിമകള്‍ നഷ്ടമായി. എങ്കിലും, താന്‍ നെപോട്ടിസത്തെ പിന്തുണയ്ക്കുന്നുവെന്നും ഭാവിയില്‍ താനും തന്റെ കുട്ടികളെ സഹായിക്കും എന്നാണ്

തിയറ്ററിലെ വെട്ടിമാറ്റിയ സീനുകള്‍ ഒടിടിയില്‍ കാണാം ; ദ ഗോട്ടിന്റെ ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ 40 മിനിറ്റ്

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായ 'ദ ഗോട്ട്' ചില ഭാഗങ്ങള്‍ കട്ട് ചെയ്ത ശേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. ഓപ്പണിങ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയ ഗോട്ടിന് ഇപ്പോള്‍ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ വന്‍ വിജയമായ ചിത്രത്തിന് ആന്ധ്രപ്രദേശ്,