UAE

ശൈത്യ കാലത്തെ വരവേല്‍ക്കാനൊരുങ്ങി ജെബല്‍ ജെയ്‌സ് അഡ്വഞ്ചര്‍ പാര്‍ക്ക്
ശൈത്യക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി ജെബല്‍ ജെയ്‌സ് അഡ്വഞ്ചര്‍ പാര്‍ക്ക്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരകളിലാണ് സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായ അഡ്വഞ്ചര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ ജെബല്‍ ജെയ്‌സിലെ സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നും സഞ്ചാരികള്‍ക്ക് ഹരമാണ്. സിപ്പ് ലൈന്‍ ഉള്‍പ്പെടെയുളള സാഹസിക ആകര്‍ഷണങ്ങളുടെ സമയക്രമം അധികൃതര്‍ പ്രഖ്യാപിച്ചു. മലനിരകളാലും സാഹസിക യാത്രകളാലും സമ്പന്നമായ ഇവിടെ ശൈത്യക്കാലത്ത് സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. സിപ്പ് ലൈന്‍, സ്‌കൈ ടൂര്‍, ടോബോഗന്‍ തുടങ്ങിയ സഹസിക റൈഡുകളാണ് ഇവിടുത്തെ ആകര്‍ഷണം. ശൈത്യകാല സീസണ് മുന്നോടിയായി വിവിധ റൈഡുകളുടെ സമയ ക്രമമാണ് പ്രഖ്യാപിച്ചത്. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം നാല് മണിവരെയാണ് സിപ്പ് ലൈനായ

More »

ഷാര്‍ജ സഫാരി പാര്‍ക്ക് നാളെ തുറക്കും
പുതിയ സീസണിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ഷാര്‍ജ സഫാരി പാര്‍ക്ക് നാളെ തുറക്കും. ആഫ്രിക്കന്‍ മൃഗങ്ങളുടേയും പക്ഷികളുടേയും വേറിട്ട പ്രദര്‍ശനവുമായി ഷാര്‍ജ സഫാരി ആംഫി തിയറ്ററാണ് ആകര്‍ഷണം. പക്ഷികള്‍, ഉരഗങ്ങള്‍, മൃഗങ്ങള്‍ എന്നീ വന്യജീവി ശേഖരം വിപുലീകരിച്ചു. ആഫ്രിക്കയ്ക്കു പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്കാണിത്. രാവിലെ 8.30 മുതല്‍ വൈകീട്ട് ആറു വരെയാണ് പ്രവേശനം.

More »

ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ
ഫൂഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ഫിറോസ് ചുട്ടിപ്പാറ ഗോള്‍ഡന് വിസ ഏറ്റുവാങ്ങി. പാലക്കാട് സ്വദേശിയായ ഫൂഡ് വ്‌ളോഗര്‍ ആണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബില്‍ 7.38 മില്യന്‍ പേരാണ് ഇദ്ദേഹത്തിന് യൂട്യൂബ് സ്‌ക്രൈബേഴ്‌സ് ആയി ഉള്ളത്.

More »

ഒറ്റത്തവണ പാസ്‌വേഡുകള്‍ (ഒടിപി) പങ്കിടുന്നതിനെതിരെ ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്
ഒറ്റത്തവണ പാസ്‌വേഡുകള്‍ (ഒടിപി) പങ്കിടുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്. ഡിജിറ്റല്‍ യുഗത്തിലെ സൈബര്‍ ഭീഷണികള്‍ക്കെതിരെ സ്വദേശികളെയും വിദേശികളെയും ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തമാക്കാനും പോലീസ് തീരുമാനിച്ചു. കുട്ടികള്‍ ഇരയാക്കപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പു കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍

More »

ശക്തമായ മൂടല്‍ മഞ്ഞ്: യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം
ശക്തമായ മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്, വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശൈത്യകാലത്തിന് മുന്നോടിയായി വരും ദിവസങ്ങളില്‍ രാജ്യത്തെ താപ നില കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പുലര്‍കാലങ്ങളിലും രാവിലെയും

More »

അല്‍ നെയാദി തിങ്കളാഴ്ച യുഎഇയിലെത്തും
യുഎഇയുടെ അഭിമാനമായ സുല്‍ത്താന്‍ അല്‍ നെയാദി തിങ്കളാഴ്ച രാജ്യത്തു തിരിച്ചെത്തും. ബഹിരാകാശ ചരിത്ര ദൗത്യത്തിന് ശേഷമാണ് യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ അദ്ദേഹം സ്വന്തം മണ്ണില്‍ കാലു കുത്തുക. നിലവില്‍ ടെക്‌സസിലെ ഹൂസ്റ്റണില്‍ റിക്കവറി പരിപാടിയില്‍ പങ്കെടുക്കുകയാണ് നെയാദി. അറബ് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഈ മാസം നാലിനാണ് നെയാദി ഭൂമിയില്‍

More »

പുതിയ ഫാമിലി പാര്‍ക്കുകള്‍; നിര്‍മാണം പൂര്‍ത്തികരിച്ചതായി ദുബായ് മുനിസിപ്പാലിറ്റി
ദുബായില്‍ രണ്ട് പുതിയ ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് അല്‍ വര്‍ഖ മേഖലയില്‍ വണ്‍, ഫോര്‍ ഡിസ്ട്രിക്റ്റുകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് ഫാമിലി പാര്‍ക്കുകള്‍ ഒരുക്കിയിരിക്കുന്നത്. 80 ലക്ഷം ദിര്‍ഹം ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വരും മാസങ്ങളില്‍ ഒന്‍പത് കോടി മുപ്പത് ലക്ഷം ദിര്‍ഹം ചെലവില്‍ 55 ഫാമിലി

More »

യുഎഇയില്‍ നിയമം ലംഘിച്ച് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു; രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
യുഎഇയില്‍ നിയമം ലംഘിച്ച് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. യുഎഇ മാനവവിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയത്തിന്റേതാണ് നടപടി. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യുഎഇ നിയമം അനുശാസിക്കുന്ന ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി

More »

മെര്‍ക്കുറി അടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വിലക്കി യുഎഇ
മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തെര്‍മോ മീറ്ററുകള്‍, രക്തസമ്മര്‍ദ്ദ ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു.  ഒന്നിലധികം തവണ സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതിനും വിലക്കി. ഇറക്കുമതി ചെയ്ത ഏതെങ്കിലും മെഡിക്കല്‍ ലബോറട്ടറി ഉപകരണങ്ങള്‍ അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍